Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്ര...

മഹാരാഷ്​ട്ര ബി.ജെ.പിക്ക്​ അനുകൂലമാകാൻ പുൽവാമ ആവർത്തിക്കണം -പവാർ

text_fields
bookmark_border
Sharad-Pawar
cancel

ന്യൂഡൽഹി: മഹാരാഷ്​ട്ര തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ അനുകൂലമായ വികാരമുണ്ടാവണമെങ്കിൽ പുൽവാമ ഭീകരാക്രമണം പോലെ മറ്റൊന്ന്​ ആവർത്തിക്കണമെന്ന്​ എൻ.സി.പി അധ്യക്ഷൻ ശരത്​ പവാർ. ജനങ്ങൾക്ക്​ ദേവേന്ദ്ര ഫട്​നാവിസി​​​െൻറ നേതൃത്വത ്തിലുള്ള ഭരണം മതിയായെന്നും പവാർ വ്യക്​തമാക്കി. ഹരിയാന, മഹാരാഷ്​ട്ര തെരഞ്ഞെടുപ്പുകളുടെ തീയതി തെരഞ്ഞെടുപ്പ്​ കമീഷൻ പ്രഖ്യാപിക്കാനിരിക്കെയാണ്​ ശരത്​ പവാറി​​​െൻറ പരാമർശം.

ലോക്​സഭ തെരഞ്ഞെടുപ്പിന്​ മുമ്പ്​ നരേന്ദ്ര മോദിക്കെതിരായ ജനവികാരമുണ്ടായിരുന്നു. എന്നാൽ, പുൽവാമ ഭീകരാക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ടതോടെ സ്ഥിതി തകിടം മറിഞ്ഞുവെന്ന്​ പവാർ അഭിപ്രായപ്പെട്ടു. എൻ.സി.പിയിലുള്ള ജനങ്ങളുടെ പ്രതീക്ഷ വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസുമായി എൻ.സി.പി സഖ്യമുണ്ടാക്കിയിട്ടുണ്ട്​. ബഹുജൻ വികാസ്​ അഗാദി, സമാജ്​വാദി പാർട്ടി തുടങ്ങിയ ചെറു പാർട്ടികളെയും ഒപ്പം കൂട്ടാനാണ്​ ശ്രമം നടക്കുന്നതെന്ന്​ അദ്ദേഹം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharad pawarncpindia newsMaharashtra elections
News Summary - Maharashtra polls: Sharad Pawar stokes row, says-india news
Next Story