Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉദ്ധവ്​...

ഉദ്ധവ്​ അധികാരത്തിലെത്തിയതിന്​ പിന്നാലെ ഫഡ്​നാവിസിന്​ സമൻസ്​

text_fields
bookmark_border
Devendra-Fadnavis
cancel

നാഗ്​പൂർ: തെരഞ്ഞെടുപ്പ്​ സത്യവാങ്​മൂലത്തിൽ ക്രിമിനൽ കേസുകൾ മറച്ചു​െവച്ചുവെന്ന പരാതിയിൽ മഹാരാഷ്​ട്ര മുൻ മു ഖ്യമന്ത്രി ദേവേന്ദ്ര ഫഡ്​നാവിസിന്​​ സമൻസ്​. മജിസ്​ട്രേറ്റ്​ കോടതിയാണ്​ സമൻസ്​ നൽകിയിരിക്കുന്നത്​. സദർ പൊല ീസ്​ സ്​റ്റേഷൻ ഉദ്യോഗസ്ഥർ ഫഡ്​നാവിസി​​െൻറ വീട്ടിലെത്തി സമൻസ്​ കൈമാറി.

മഹാരാഷ്​ട്രയിൽ ശിവസേന മുഖ്യമന്ത് രിയായി ഉദ്ധവ്​ താക്കറെ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം തന്നെയാണ്​ ഫഡ്​നാവിസിനുള്ള സമൻസും ലഭിക്കുന്നത്​. നാഗ്​പൂരിലെ അഭിഭാഷകൻ സതീഷ്​ ഉകെയുടെ പരാതിയിലാണ്​ കോടതി നടപടി. ഫഡ്​നാവിസിനെതിരെ ക്രിമനൽ നടപടിക്ക്​ അനുമതി തേടി ഉകെ മജിസ്​ട്രേറ്റ്​ കോടതിയേയും ഹൈകോടതിയേയും സമീപിച്ചിരുന്നുവെങ്കിലും അദ്ദേഹത്തി​​െൻറ ആവശ്യംകോടതികൾ തള്ളുകയായിരുന്നു.

തുടർന്ന്​ സുപ്രീംകോടതി ഉകെയുടെ പരാതി പരിഗണിക്കാൻ മജിസ്​​ട്രേറ്റ്​ കോടതിയോട്​ നിർദേശിക്കുകയായിരുന്നു. സുപ്രീംകോടതി നിർദേശത്തി​​െൻറ അടിസ്ഥാനത്തിൽ നവംബർ നാലിന്​ കോടതി ഫഡ്​നാവിസിന്​ സമൻസയച്ചു. 1996ലും 98ലും ഫഡ്​നാവിസിനെതിരെ കേസെടുത്തിരുന്നു. ഈ കേസുകളെ കുറിച്ചുള്ള വിവരങ്ങൾ തെരഞ്ഞെടുപ്പ്​ സത്യവാങ്​മൂലത്തിൽ ഫഡ്​നാവിസ്​ മറച്ചുവെക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtramalayalam newsindia newsDevendra fdnavis
News Summary - Maharashtra politics-India news
Next Story