Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅജിത്​ പവാർ...

അജിത്​ പവാർ ഉപമുഖ്യമന്ത്രിയായേക്കും; ഇന്ന്​ സത്യപ്രതിജ്ഞയില്ല

text_fields
bookmark_border
ajith-pawar-1231119.jpg
cancel

മുംബൈ: മഹാരാഷ്​ട്ര നിയമസഭയിൽ വീണ്ടും അജിത് പവാർ ഉപമുഖ്യമന്ത്രിയായേക്കുമെന്ന്​ റിപ്പോർട്ടുകൾ. എന്നാൽ ഇന്ന് ഉദ്ധവ് താക്കറെക്കൊപ്പം അജിത്​ പവാർ സത്യപ്രതിജ്ഞ ചെയ്യില്ലെന്നാണ്​ സൂചന. എൻ.സി.പിയിൽ നിന്ന് ജയന്ത് പാട്ടിലും ഛഗൻ ഭുജ്ബലുമാവും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. ഇന്ന്​ ത​​െൻറ സത്യപ്രതിജ്ഞയുണ്ടാവില്ലെന്ന്​ അജിത്​ പവാറും വ്യക്​തമാക്കിയിട്ടുണ്ട്​.

താൻ മന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നതെന്നും വകുപ്പും പദവികളും പിന്നീട് പവാർ തീരുമാനിക്കുമെന്ന്​ ​ ജയന്ത് പാട്ടീൽ പറഞ്ഞു. അജിത് പവാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ലെന്നും അദ്ദേഹത്തിന് എന്ത്‌ ഉത്തരവാദിത്തം നൽകണമെന്നത് പാർട്ടി അധ്യക്ഷൻ ശരദ് പവാർ തീരുമാനിക്കുമെന്ന, സുനിൽ തട്കാരെ വ്യക്​തമാക്കി.


ദേവേന്ദ്ര ഫട്​നാവിസി​നൊപ്പം അജിത്​ പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തിരുന്നു. പാർട്ടി സമ്മർദ്ദം ശക്​തമാവുകയും ഭൂരിപക്ഷം തെളിയിക്കാൻ കഴിയില്ലെന്ന്​ ഉറപ്പാകുകയും ചെയ്​തതോടെ പദവി രാജിവെക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsMaharasthraAjith Pawar
News Summary - Maharashtra Politics-India news
Next Story