Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഹാരാഷ്ട്ര പ്രതിസന്ധി: എം.എൽ.എമാരുടെ യോഗം റദ്ദാക്കി
text_fieldsbookmark_border
Listen to this Article
മുംബൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ മഹാരാഷ്ട്രയിൽ വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ ഔദ്യോഗിക വസതിയിൽ ചേരാനിരുന്ന യോഗം റദ്ദാക്കി. യോഗത്തിൽ ഹാജരാകണമെന്ന് വിമത എം.എൽ.എ മാർക്ക് ഉദ്ധവ് താക്കറെയുടെ ദൂതന്മാർ അന്ത്യ ശാസനം നൽകിയിരുന്നു.
യോഗത്തിൽ പങ്കെടുക്കാത്തവരുടെ അംഗത്വം റദ്ദാക്കുമെന്നായിരുന്നു പാർട്ടി അന്ത്യശാസനം എന്നാൽ ഹാജരാകില്ലെന്ന് വിമതർ അറിയിച്ചതോടെയാണ് യോഗം റദ്ദാക്കിയത്. ഇതോടെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി (ശിവസേന–എൻസിപി–കോൺഗ്രസ്) സർക്കാരിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. സർക്കാരിനെ പിരിച്ചുവിടുമെന്നതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലും തീരുമാനമായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

