Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആണാകാന്‍ പെൺ പൊലീസിന്...

ആണാകാന്‍ പെൺ പൊലീസിന് അനുമതിയില്ല

text_fields
bookmark_border
ആണാകാന്‍ പെൺ പൊലീസിന് അനുമതിയില്ല
cancel

മും​ബൈ: ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്ക് അ​നു​മ​തി തേ​ടി വ​നി​ത പൊ​ലീ​സ് കോ​ൺ​സ്​​റ്റ​ബ്​​ള്‍ ന​ല്‍കി​യ അ​പേ​ക്ഷ മ​ഹാ​രാ​ഷ്​​ട്ര പൊ​ലീ​സ് ത​ള്ളി. ബീ​ഡ് ജി​ല്ല​യി​ലെ മ​സ​ല്‍ഗാ​വ് സി​റ്റി പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ കോ​ണ്‍സ്​​റ്റ​ബി​ളാ​യ ല​ളി​ത സാ​ല്‍വെ​യു​ടെ  അ​പേ​ക്ഷ​യാ​ണ് ത​ള്ളി​യ​ത്. 

ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​കാ​ന്‍ ഒ​രു മാ​സ​ത്തെ അ​വ​ധി ആ​വ​ശ്യ​പ്പെ​ട്ട ല​ളി​ത ലിം​ഗ​മാ​റ്റ​ശേ​ഷം ജോ​ലി​യി​ല്‍ തു​ട​രാ​നാ​കു​മോ എ​ന്നാ​ണ്​ ആ​രാ​ഞ്ഞ​ത്. വ​നി​ത​സം​വ​ര​ണ​ത്തി​ൽ ജോ​ലി നേ​ടി​യ​തി​നാ​ല്‍ പു​രു​ഷ​നാ​യ​തി​നു​ശേ​ഷം ജോ​ലി​യി​ൽ തു​ട​രാ​ന്‍ ക​ഴി​യി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഡി.​ജി.​പി​യു​ടെ ന​ട​പ​ടി​യെ​ന്ന്​ ല​ളി​ത​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ ഇ​ജാ​സ്​ ന​ഖ്​​വി പ​റ​ഞ്ഞു. എ​ന്നാ​ൽ, നി​ല​പാ​ട്​ പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന്​ അ​റി​യി​ച്ച​തി​നാ​ൽ ഇ​പ്പോ​ൾ കോ​ട​തി​യെ സ​മീ​പി​ക്കു​ന്നി​ല്ലെ​ന്നും പി​ന്നീ​ട്​ തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​കാ​ര്യ ജീ​വി​ത​മാ​ണ് ജോ​ലി​യെ​ക്കാ​ള്‍ മു​ഖ്യ​മെ​ന്നാ​ണ് ല​ളി​ത ത‍​​െൻറ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞ​ത്. 

ക​ഴി​ഞ്ഞ വ​ര്‍ഷം ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ സ്ത്രീ​യാ​യി മാ​റി​യ നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​നീ​ഷ് ഗി​രി​യെ നാ​വി​ക​സേ​ന പു​റ​ത്താ​ക്കി​യി​രു​ന്നു. പു​രു​ഷ​ന്‍ എ​ന്ന നി​ല​യി​ല്‍ ജോ​ലി നേ​ടി​യ മ​നീ​ഷ് ച​ട്ടം ലം​ഘി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു നാ​വി​ക​സേ​ന​യു​ടെ ന​ട​പ​ടി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmaharashtra policesex realignment surgerypolice woman
News Summary - Maharashtra Police reject permission to police woman for sex realignment surgery -India News
Next Story