ഒൗറംഗബാദ്: ഒൗറംഗബാദിൽ ഇരുവിഭാഗം തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടുമരണം. 10 പൊലീസുകാരടക്കം 35 പേർക്ക് പരിക്കേറ്റു. െവള്ളിയാഴ്ച വൈകീട്ട് ഗാന്ധിനഗറിൽ ഉണ്ടായ ചെറിയ പ്രശ്നം നഗരത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ശനിയാഴ്ചയും സംഘർഷത്തിന് അയവുണ്ടായില്ല.
40ലേറെ വാഹനങ്ങൾക്കും നിരവധി കച്ചവടസഥാപനങ്ങൾക്കും അക്രമികൾ തീയിട്ടു. ഇതോടെ മേഖലയിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചു. ഇൻറർനെറ്റ് ബന്ധം വിേചഛദിച്ചു. വെള്ളിയാഴ്ച ഇരുവിഭാഗവും കല്ലേറും അക്രമവും ആരംഭിച്ചതോടെ പൊലീസ് ഇടപെട്ടിരുന്നു. നിരവധി തവണ ലാത്തിചാർജും കണ്ണീർവാതകവും പ്രയോഗിച്ചു.