Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്ര:...

മഹാരാഷ്​ട്ര: ഉപമുഖ്യമന്ത്രി പദവി എൻ.സി.പിക്ക്;​ സ്​പീക്കർ സ്ഥാനം കോൺഗ്രസിന്​

text_fields
bookmark_border

മുംബൈ: മഹാരാഷ്​ട്രയിൽ എൻ.സി.പി-കോൺഗ്രസ്​-ശിവസേന കൂട്ടുകെട്ടിൽ പിറന്ന മഹാ വികാസ്​ അഗാഡി സർക്കാറി​​​െൻറ പദവിക ൾ സംബന്ധിച്ച്​ ധാരണയായി. ശിവസേന അധ്യക്ഷൻ ഉദ്ധവ്​ താക്കറെ മുഖ്യമന്ത്രിയാവുമ്പോൾ ഉപമുഖ്യമന്ത്രി പദവി എൻ.സി.പി യും സ്​പീക്കർ സ്ഥാനം കോൺഗ്രസും അലങ്കരിക്കും.

വ്യാഴാഴ്​ച തന്നെ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേൽക്കും. വൈകീട്ട് 6.40ന്​ മുംബൈയിലെ ശിവാജി പാർക്കിൽ സഖ്യ സർക്കാറി​​​​​​​​​െൻറ സത്യപ്രതിജ്ഞ ചടങ്ങുകൾ നടത്താമെന്നാണ്​ ഗവർണർ രേഖാമൂലം അറിയിച്ചത്​. ശിവസേനക്ക്​ 15 മന്ത്രിമാരും കോൺഗ്രസിനും എൻ.സി.പിക്കും 13 വീതം മന്ത്രിമാരും സഭയിലുണ്ടാകും. ഉപമുഖ്യമന്ത്രി, സ്​പീക്കർ പദവികൾ കൂ​ടാതെയാണിത്​.

രണ്ടര വർഷം മുഖ്യമന്ത്രി സ്ഥാനം വേണമെന്ന്​ തങ്ങൾ ആവശ്യപ്പെട്ടുവെന്ന തരത്തിലുള്ള വാർത്തകൾ എൻ.സി.പി നേതൃത്വം തള്ളി. മഹാ വികാസ്​ അഗാഡി സഖ്യത്തിലെ മ​ുഴുവൻ എം.എൽ.എമാരും ഗവർണറെ കണ്ട്​, ഉദ്ധവ്​ താക്കറെയെ തങ്ങളുടെ നേതാവായി പ്രഖ്യാപിച്ചുകൊണ്ടുള്ള​ കത്ത്​ നൽകി.

ചൊവ്വാഴ്​ച ​ട്രിഡൻറ്​ ഹോട്ടലിൽ നടന്ന മഹാരാഷ്​ട്ര വികാസ്​ അഗാഡി എം.എൽ.എമാരുടെ സംയുക്​ത യോഗത്തിൽ ​ഉദ്ധവ്​ താക്കറയെ ശിവസേന-എൻ.സി.പി-കോൺഗ്രസ്​ സഖ്യത്തിന്‍റെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressshivsenancpmalayalam newsindia newsMaharashtra politics
News Summary - maharashtra ncp to get deputy cm congress assembly speaker -india news
Next Story