മഹാരാഷ്ട്ര: മുസ്ലിം, ദലിത് വോട്ടുകള്‍ കോണ്‍ഗ്രസ് സഖ്യത്തിലേക്ക് മടങ്ങി
text_fieldsമുംബൈ: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഉവൈസി-പ്രകാശ് അംബേദ്കര്‍ കൂട്ടു കെട്ടായ വഞ്ചിത് ബഹുജന്‍ അഗാഡി അടര്‍ത്തിയ മുസ്ലിം, ദലിത് വോട്ട് ബാങ്ക് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം. ലോക്സഭ തെരഞ്ഞെടുപ്പില്‍ 12 ഓളം മണ്ഡലങ്ങളിൽ കോണ്‍ഗ്രസ് സഖ്യത്തിന് അഗാഡി പ്രതികൂലമായിരുന്നു. ഇതുപ്രകാരം നിയമസഭ തെരഞ്ഞെടുപ്പില്‍ 60ലേറെ സീറ്റുകളില്‍ കോണ്‍ഗ്രസ്, എന്‍.സി.പി സഖ്യത്തിെൻറ സാധ്യതകള്‍ അഗാഡിക്ക് കവരാന്‍ കഴിയേണ്ടതായിരുന്നു. എന്നാല്‍, ഒമ്പതിടങ്ങളില്‍ മാത്രമാണ് മുസ്ലിം, ദലിത് വോട്ട് ഭിന്നിപ്പിക്കാന്‍ അഗാഡിക്ക് കഴിഞ്ഞത്. ഇത്തവണ ഉവൈസിയുടെ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് സഖ്യംവിട്ടതും അഗാഡിക്ക് തിരിച്ചടിയായി. മജ്ലിസ് രണ്ട് സീറ്റ് നേടിയപ്പോള്‍ അഗാഡിക്ക് ഒന്നും കിട്ടിയില്ല. പത്തിടങ്ങളില്‍ രണ്ടാം സ്ഥാനത്തുണ്ട്.
36 മണ്ഡലങ്ങളുള്ള മുംബൈ നഗരത്തില്‍ അഞ്ച് സീറ്റാണ് കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം നേടിയത്. നഗരത്തിലെ മുസ്ലിം, ദലിത് വിഭാഗം നിര്‍ണായകമായ 10 മണ്ഡലങ്ങളില്‍ എട്ടിടത്തും പോളിങ് ഗണ്യമായി കുറഞ്ഞിരുന്നു. സഖ്യം നേടിയ നാല് മണ്ഡലങ്ങള്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളാണ്. ധാരാവിയില്‍ ദലിതുകള്‍ നിര്‍ണായകമാണ്.
അേതസമയം അഗാഡി രണ്ടിടത്ത് കോണ്‍ഗ്രസിന് വിലങ്ങുതടിയായി. ചാന്ദിവലിയില് അഞ്ചാം തവണ മത്സരിച്ച കോണ്‍ഗ്രസിലെ പ്രമുഖന് ആരിഫ് നസീംഖാന്‍ 409 വോട്ടിനാണ് തോറ്റത്. ഇവിടെ അഗാഡി 8876 ഉം മജ്ലിസ് 1167 ഉം വോട്ടുകളാണ് നേടിയത്. ദലിതുകള്‍ നിര്‍ണായകമായ ചെമ്പൂരില്‍ 19,000 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് തോറ്റത്. ഇവിടെ അഗാഡി നേടിയത് 23,178 വോട്ടുകളാണ്. ശിവസേനക്കാണ് രണ്ടിടത്തും നേട്ടം. അേതസമയം, ഇത്തവണ കൂടുതല്‍ പട്ടികജാതി, വര്‍ഗ സംവരണ സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. 2014ൽ കോണ്‍ഗ്രസിനും എന്‍.സി.പിക്കും ഏഴ് വീതം സംവരണ സീറ്റുകളാണ് ലഭിച്ചത്. ഇത്തവണം 12 വീതം ലഭിച്ചു. മുമ്പ് 25 സംവരണ സീറ്റുകള്‍ നേടിയ ബി.ജെ.പിക്ക് ഇത്തവണ 16ഉം ശിവസേനക്ക് എട്ടുമാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
