Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാരാഷ്ട്ര നഗരസഭ തെരഞ്ഞെടുപ്പ്; നാഗ്പുരിൽ മുസ്‍ലിം ലീഗിന് നാലുസീറ്റ്

text_fields
bookmark_border
Maharashtra municipal elections; Muslim League wins four seats in Nagpur
cancel
Listen to this Article

മുംബൈ: മഹാരാഷ്ട്ര നഗരസഭ തെരഞ്ഞെടുപ്പിൽ നാഗ്പൂരിൽ മുസ്ലിം ലീഗിന് വിജയം. നാഗ്പൂർ കോർപറേഷനിൽ നാല് വാർഡുകളാണ് മുസ്‍ലിം ലീഗ് നേടിയത്. മുസ്‍ലിം ലീഗ് മഹാരാഷ്ട്ര പ്രസിഡന്റ് അസ്‌ലം ഖാൻ മുല്ല, മുജ്തബ അൻസാരി, രേഖ വിശ്വസ്‌ പാട്ടിൽ, സായ്മ നാസ് ഖുറൈഷി എന്നിവരാണ് വിജയിച്ചത്.

നഗരസഭ തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗിന് ആരുമായി സഖ്യമുണ്ടായിരുന്നില്ല. ബി.ജെ.പി, കോൺഗ്രസ്‌, ഉവൈസിയുടെ മജ്‌ലിസ് പാർട്ടി എന്നിവരോട് എതിരിട്ടാണ് വിജയം നേടിയെടുത്തത്.

മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ. സുബൈർ, യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി അഡ്വ.ഷിബു മീരാൻ, ദേശീയ സെക്രട്ടറി സികെ ശാക്കിർ, മുസ്ലിം ലീഗ് മഹാരാഷ്ട്ര സംസ്ഥാന ജനറൽ സെക്രട്ടറി സി.എച്ച്. അബ്ദുറഹ്മാൻ എന്നിവർ നാഗ്പൂരിൽ തങ്ങിയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.

വിജയികളെ മുസ്ലിം ലീഗ് ദേശീയ, സംസ്ഥാന നേതാക്കൾ അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Maharashtra municipal elections; Muslim League wins four seats in Nagpur
Next Story