Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'എന്നെ ഫോണിൽ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യരുത്'; ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് സുപ്രിയ സുലേ
text_fieldsbookmark_border
മുംബൈ: മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി എൻസിപി എംപിയും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലേ. തന്റെ ഫോണും വാട്‌സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടതായും അതുകൊണ്ട് ആരും മെസ്സേജ് ചെയ്യുകയോ വിളിക്കുകയോ ചെയ്യരുതെന്നും എംപി എക്സ് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. വിവരം പൊലീസിൽ അറിയിച്ചുവെന്നും അവർ അറിയിച്ചു. ആരാണ് ഫോൺ ഹാക്ക് ചെയ്തതെന്നതിൽ വിശദമായ അന്വേഷണം വേണമെന്നും സുപ്രിയ സുലെ ആവശ്യപ്പെട്ടു.
ഫോണുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി പ്രതിപക്ഷ പാർട്ടി എം.പിമാരുടെയും നേതാക്കളുടെയും ഭാഗത്ത് നിന്നും നിരവധി പരാതികളാണ് ഉയരുന്നത്. കോൺഗ്രസ് എം.പി. കെ.സി. വേണുഗോപാലടക്കമുള്ളവർ തൻറെ ഫോണിൽ സ്‌പൈവെയർ സാന്നിധ്യമുള്ളതായി ആപ്പിളിൻറെ മുന്നറിയിപ്പ് ലഭിച്ചതായി മുമ്പ് ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

