Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ്യാജ ജാതി...

വ്യാജ ജാതി സർട്ടിഫിക്കറ്റ്​: മഹാരാഷ്​ട്ര വനിത എം.പിക്ക്​ രണ്ടുലക്ഷം രൂപ പിഴ

text_fields
bookmark_border
Navneet kaur
cancel

മുംബൈ: വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന് മഹാരാഷ്​ട്രയില്‍നിന്നുള്ള സ്വതന്ത്ര എംപി നവനീത് കൗര്‍ റാണയ്ക്ക് ബോംബെ ഹൈകോടതി രണ്ടു ലക്ഷം രൂപ പിഴ ചുമത്തി. തെരഞ്ഞെടുപ്പില്‍ പട്ടിക ജാതി സംവരണ സീറ്റില്‍ മത്സരിക്കുന്നതിനായി ഇവർ വ്യാജ സാക്ഷ്യപത്രം ഹാജരാക്കിയതായി കോടതി കണ്ടെത്തിയതിനെ തുടർന്നാണിത്​. സിനിമാതാരം കൂടിയായ ഇവർ ആദ്യമായാണ്​ എം.പിയാകുന്നത്​. ഇവരുടെ എം.പി സ്​ഥാനം നഷ്​ടപ്പെടാൻ സാധ്യതയുണ്ടെന്ന്​ പറയപ്പെടുന്നു. എന്നാൽ, ഇതുസംബന്ധിച്ച്​ കോടതി പരാമർശമൊന്നും നടത്തിയില്ല.

മഹാരാഷ്​ട്രയിലെ വിദർഭ മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ അമരാവതിയില്‍നിന്നാണ്​ നവനീത്​ കൗർ ജയിച്ചത്​. മഹാരാഷ്​ട്രയിൽ നിന്നുള്ള എട്ട്​ വനിത എം.പിമാരിൽ ഒരാളാണ്​ ഈ 35കാരി. ഏഴ്​ ഭാഷകൾ കൈകാര്യം ചെയ്യുന്ന അവർ മുൻ എം.പിയും ശിവസേന നേതാവുമായ ആനന്ദ്​റാവു അദ്​സൂലിനെയാണ്​ പരാജയപ്പെടുത്തിയത്​. നവനീത്​ കൗർ വ്യാജ ജാതി സർട്ടിഫിക്കറ്റിലാണ്​ മത്സരിച്ചതെന്ന്​ തെളിഞ്ഞ സാഹചര്യത്തിൽ ഈ തെരഞ്ഞെടുപ്പ്​ ഫലം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ആനന്ദ്​റാവു പറഞ്ഞു.​

അതേസമയം, മഹാരാഷ്​ട്ര സര്‍ക്കാറിനെതിരെ പാര്‍ലമെന്‍റില്‍ സംസാരിച്ചാല്‍ തന്നെ ജയിലില്‍ അടയ്ക്കുമെന്ന് ശിവസേനാ എം.പി അരവിന്ദ് സാവന്ത് ഭീഷണിപ്പെടുത്തിയെന്ന് നവനീത്​ കൗർ മാർച്ചിൽ ആരോപിച്ചിരുന്നു. തനിക്കുനേരെ ആസിഡ് ആക്രമണം നടത്തുമെന്ന ഭീഷണിയുണ്ടെന്നും ശിവസേനയുടെ ലെറ്റര്‍ഹെഡ്ഡില്‍ ഭീഷണിക്കത്തുകള്‍ ലഭിച്ചെന്നുമാണ്​ അവര്‍ സ്പീക്കര്‍ ഓം ബിര്‍ളയോട് പരാതിപ്പെട്ടത്​.

മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടകവസ്തു കണ്ടെത്തിയ സംഭവത്തിന്‍റെ പേരില്‍ നടപടി നേരിട്ട മഹാരാഷ്​ട്രയിലെ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയുടെ വിഷയം അടക്കമുള്ളവ അവര്‍ ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു. മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിങ്ങിനെതിരായ അഴിമതി ആരോപണങ്ങളുടെ പേരില്‍ മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെക്കണമെന്ന ആവശ്യവും നവനീത്​ കൗർ ഉന്നയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtraMaharashtra MP Navneet Kaur Ranafake caste certificate case
News Summary - Maharashtra MP Navneet Kaur Rana fined 2 Lakh for fake caste certificate
Next Story