Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഹാരാഷ്ട്ര മന്ത്രിയുടെ സഹോദരന്റെ ഭാര്യയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
text_fieldsbookmark_border
Representaive Image
മുംബൈ: മഹാരാഷ്ട്ര ജലസംരക്ഷണ മന്ത്രി ശങ്കര്‍ റാവു ഗഡാക്കിന്റെ സഹോദരന്റെ ഭാര്യ സനുഷ ഗൗരി ഗഡാക്കിനെ മരിച്ച നിലയില്‍ കണ്ടത്തി. യശ്വന്ത് സമാജിക് പ്രതിഷ്ഠാനിന്റെ പ്രസിഡന്റ് പ്രശാന്ത് ഗഡാക്കാണ് ശങ്കര്‍ റാവുവിന്റെ സഹോദരന്.
ശനിയാഴ്ച വൈകുന്നേരം അഹ്മദ് നഗറിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
തോപ്ഖാന പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

