ഇ.ഡി അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര മന്ത്രി നവാബ് മാലികിന്റെ കസ്റ്റഡി നീട്ടി
text_fieldsനവാബ് മാലിക്ക്
മുംബൈ: എൻഫോഴ്സ്മെന്റ് ഡയറക്ടേററ്റ് അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലികിന്റെ ജുഡീഷ്യൽ കസ്റ്റഡി പ്രത്യേക പി.എം.എൽ.എ കോടതി അടുത്ത 22 വരെ നീട്ടി. കള്ളപ്പണമുപയോഗിച്ച് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരിയിൽനിന്ന് ഭൂമി വാങ്ങിയെന്ന കേസിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാക്കളുടെ പ്രധാന വിമർശകനായിരുന്നു നവാബ് മാലിക്.
കാലിൽ നീരും വേദനയുമടക്കം വൃക്ക സംബന്ധമായ പ്രയാസങ്ങൾ നേരിടുന്നതായി മാലിക് കോടതിയിൽ പറഞ്ഞു. വേദനസംഹാരിയാണ് ജയിൽ അധികൃതർ നൽകുന്നതെന്നും ശാശ്വത പരിഹാരമാണ് തനിക്കു വേണ്ടതെന്നും കോടതിയോട് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഫെബ്രുവരി 23നാണ് മാലികിനെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. കേസിനെതിരെ മാലിക് നൽകിയ ഹരജി സുപ്രീംകോടതി ഏപ്രിൽ 22ന് പരിഗണിക്കും.

