Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്ര നഗര വികസന...

മഹാരാഷ്​ട്ര നഗര വികസന മന്ത്രി ഏക്​നാഥ്​ ഷിൻഡെക്ക്​ ​േകാവിഡ്; രോഗം സ്​ഥിരീകരിക്കുന്ന 13ാമത്തെ മന്ത്രി

text_fields
bookmark_border
Eknath Shinde
cancel

ന്യൂഡൽഹി: മഹാരാഷ്​​ട്ര നഗര വികസന മന്ത്രി ഏക്​നാഥ്​ ഷിൻഡെക്ക്​ ​േകാവിഡ്​ സ്​ഥിരീകരിച്ചു. കോവിഡ്​ സ്​ഥിരീകരിച്ച വിവരം അദ്ദേഹം തന്നെ ട്വിറ്ററിൽ പങ്കുവെക്കുകയായിരുന്നു. താനുമായി അടുത്തിടപഴകിയവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

'കഴിഞ്ഞ ദിവസം കോവിഡ്​ പരിശോധനക്ക്​ വിധേയമായിരുന്നു. കോവിഡ്​ പോസിറ്റീവാകുകയും ചെയ്​തു. ആരോഗ്യനിലയിൽ പ്രശ്​ന​െമാന്നുമില്ല. കുറച്ചുദിവസമായി താനുമായി അടുത്തിടപഴകിയവർ നിരീക്ഷണത്തിൽ കഴിയുകയും ദയവായി പരി​േശാധനക്ക്​ വിധേയമാകുകയും ചെയ്യണം' -​അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

കഴിഞ്ഞ ആഴ്​ചയിലെ മ​​ന്ത്രിസഭ സമ്മേളനത്തിൽ അദ്ദേഹം പ​ങ്കെടുത്തിരുന്നു. മഹാരാഷ്​ട്ര മന്ത്രിസഭയിലെ 13മത്തെ മന്ത്രിക്കാണ്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. രാജ്യത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ രോഗികളുള്ളതും മഹാരാഷ്​ട്രയിലാണ്​. സംസ്​ഥാനത്ത്​ ഇതുവരെ 12,63,799 പേർക്കാണ്​ രോഗം ബാധിച്ചത്​. 2,73,477 പേർ നിലവിൽ ചികിത്സയിലുണ്ട്​.

Show Full Article
TAGS:Maharashtra minister Eknath Shinde Covid 19 Corona virus 
Web Title - Maharashtra minister Eknath Shinde to test positive for covid
Next Story