Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതിവാരെ ഡാം തകർന്നത്​...

തിവാരെ ഡാം തകർന്നത്​ ഞണ്ടുകൾ തുരന്നത്​ മൂലം -മന്ത്രി

text_fields
bookmark_border
തിവാരെ ഡാം തകർന്നത്​ ഞണ്ടുകൾ തുരന്നത്​ മൂലം -മന്ത്രി
cancel

മുംബൈ: മഹാരാഷ്​ട്രയിലെ രത്​നഗിരി ജില്ലയിൽ അണക്കെട്ട്​ തകർന്നത്​ ഞണ്ടുകളുടെ ആക്രമണം മൂലമെന്ന്​ ജലസംരക്ഷണ മന ്ത്രി തനാജി സാവന്ത്​. റിസർവോയറിൽ ഞണ്ടുകൾ പെരുകിയെന്ന്​ പരാതി ഉണ്ടായിരുന്നു. ഞണ്ടുകൾ കൂട്ടത്തോടെയെത്തി അണക്ക െട്ട് തുരന്നതോടെ ഡാമിന് വിള്ളൽ വീണു. അതാണ്​ ദുരന്തത്തിന്​ കാരണമായത്​. പതിനഞ്ച്​ വർഷം മാത്രം പഴക്കമുള്ള തിവാ​ര ി അണക്കെട്ടിന്​ ബലക്ഷയമോ മറ്റ്​ കേടുപാടുക​േളാ ഉണ്ടായിരുന്നില്ലെന്നും ​ മന്ത്രി മാധ്യമങ്ങളോട്​ പറഞ്ഞു.

അണക്കെട്ട്​ തകർന്നുണ്ടായ അപകടത്തിൽ 18 പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്​തിരുന്നു.

നിര്‍മാണത്തിലെ പാകപ്പിഴയാണോ അപകടമുണ്ടാക്കിയതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സമീപവാസികളോ കര്‍ഷകരോ തനിക്ക്​ അങ്ങനൊരു വിവരം നൽകിയിട്ടില്ലെന്നായിരുന്നു ശിവസേന അംഗമായ മന്ത്രിയുടെ മറുപടി.

2004 ലാണ്​ അണക്കെട്ട്​ പണിതത്​. കനത്ത മഴയിൽ അണക്കെട്ടിലെ വെള്ളം എട്ട്​ മീറ്റർ അധികം ഉയർന്നിരുന്നു. അണക്കെട്ടിലെ വിള്ളലുകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും സമീപത്തുള്ള ബന്ദേവാടി ഗ്രാമത്തിലുള്ളവർക്ക്​ ജാഗ്രത നിർദേശം നൽകിയിരുന്നില്ലെന്ന്​ പരാതി ഉയർന്നിരുന്നു.

ശിവസേന നിയമസഭാംഗമാണ്​ അണക്കെട്ട്​ നിർമാണം കരാറെടുത്തിരുന്നതെന്നും ദുരന്തമുണ്ടായ ശേഷം അപകടമുക്കിയത്​ ഞണ്ടുകളാണെന്ന്​ പ്രസ്​താവന നടത്താൻ നാണമില്ലേയെന്നും കോൺഗ്രസ്​ വക്താവ്​ നവാബ്​ മാലിക്​ ചോദിച്ചു. അണക്കെട്ട്​ തകർന്നതിൽ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി ശിക്ഷ നൽകുകയാ​ണ്​ വേണ്ടതെന്നും നവാബ്​ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtraindia newsTiware DamCrabsDam Burst
News Summary - Maharashtra Minister Blames Crabs For Dam Burst That Killed 18- India news
Next Story