Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമദ്യത്തിന്​...

മദ്യത്തിന്​ സ്​ത്രീകളുടെ പേരിടണമെന്ന്​ മഹാരാഷ്​ട്ര മന്ത്രി

text_fields
bookmark_border
Girish-Mahajan
cancel

മുംബൈ: വിൽപന വർധിപ്പിക്കാൻ മദ്യത്തിന്​ സ്​ത്രീകളുടെ പേരിടണമെന്ന്​ പൊതുചടങ്ങിൽ പ്രസംഗിച്ച്​ മഹാരാഷ്​ട്ര ജലവിഭവമന്ത്രിയും മുതിന്ന ബി.ജെ.പി നേതാവുമായ ഗിരീഷ്​ മഹാജൻ വിവാദത്തിൽ. ഞായറാഴ്​ച, ‘മഹാരാജ’ എന്ന പേരിൽ മദ്യം ഉൽപാദിപ്പിക്കുന്ന നന്ദുർബാറിലെ പഞ്ചസാര ഫാക്​ടറിയുടെ പൊതുപരിപാടിയിലാണ്​ വിവാദപരാമർശം. വിൽപന വർധിപ്പിക്കാൻ ‘മഹാരാജ’ എന്ന പേര്​ മാറ്റി ‘മഹാറാണി’ എന്നു തിരുത്തണമെന്നാണ്​ മന്ത്രി പറഞ്ഞത്​. സ്​ത്രീകളുടെ പേരിലുള്ള ‘ബോബി’, ‘ജൂലി’ എന്നീ മദ്യങ്ങളെക്കുറിച്ചും പരാമർശിച്ച മന്ത്രി, പുകയില ഉൽപന്നങ്ങൾക്കും പെണ്ണുങ്ങളുടെ പേരിടുന്നതാണ്​ ഇപ്പോഴത്തെ ശൈലിയെന്നും പറഞ്ഞു. സംഭവം വിവാദമായതോടെ മന്ത്രി മാപ്പുപറഞ്ഞു. 

മന്ത്രി മദ്യലഹരിയിലാ​േണാ പ്രസ്​താവന നടത്തിയതെന്ന സംശയമാണ്​ എൻ.സി.പി പ്രകടിപ്പിച്ചത്​. ഭരണകക്ഷിയായ ശിവസേന പാർട്ടി മുഖപത്രത്തിലെ മുഖപ്രസംഗത്തിലൂടെയാണ്​ പ്രതികരിച്ചത്​. ഗ്രാമങ്ങളിൽ മദ്യത്തി​െനതിരെ സ്​ത്രീകൾ രംഗത്തിറങ്ങുമ്പോൾ ഒരു മന്ത്രി സ്​ത്രീകളെ അപമാനിച്ചും മദ്യത്തെ അനുകൂലിച്ചും ​പ്രസംഗിച്ചത്​ നിർഭാഗ്യകരമാണെന്ന്​ സേനപത്രം എഴുതി. ശ്​മശാനത്തിന്​ വകുപ്പില്ലാത്തതും മഹാജൻ അതി‍​െൻറ മന്ത്രിയാകാഞ്ഞതും ഭാഗ്യമെന്ന്​ പരിഹസിക്കുകയും ചെയ്​തു ശിവസേന. മദ്യത്തെയും ബി.ജെ.പി അനുകൂലിക്കു​േന്നാ എന്ന ചോദ്യമാണ്​ കോൺഗ്രസ്​ ഉന്നയിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtra ministermalayalam newsapologiessexist remark
News Summary - Maharashtra minister apologises for 'sexist' remark-India News
Next Story