Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 10 മാസത്തിനിടെ 13 പേരെ കൊന്നുതിന്നു; കടുവയെ 'നാടുകടത്തി'
text_fieldsbookmark_border
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ നരഭോജി കടുവയെ പിടികൂടി. 10 മാസത്തിനിടെ 13 പേരെയാണ് കടുവ കൊന്നുതിന്നത്. ഗഡ്ചിരോളി വനംവകുപ്പ് ഉദ്യോഗസ്ഥരാണ് കടുവയെ പിടികൂടിയത്.
സിടി 1 എന്നറിയപ്പെട്ടിരിക്കുന്ന കടുവ വാഡ്‌സ ഫോറസ്റ്റ് റേഞ്ചിൽ സഞ്ചരിക്കുകയും മനുഷ്യജീവന് ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബർ മുതൽ വാഡ്‌സയിൽ ആറു പേരെയും ഭണ്ഡാര ജില്ലയിൽ നാലുപേരെയും ബ്രഹ്മപുരി ഫോറസ്റ്റ് റേഞ്ചിൽ മൂന്നു പേരെയുമാണ് കടുവ കൊന്നത്. കടുവയെ പുനരധിവാസത്തിനായി 183 കിലോമീറ്റർ അകലെയുള്ള നാഗ്പൂരിലെ ഗോരെവാഡ റെസ്ക്യൂ സെന്ററിലേക്ക് അയച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

