Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഭാര്യ വൃത്തിയായി സാരി ...

'ഭാര്യ വൃത്തിയായി സാരി ധരിക്കുന്നില്ല'; മഹാരാഷ്ട്രയിൽ യുവാവ് ജീവനൊടുക്കി

text_fields
bookmark_border
ഭാര്യ വൃത്തിയായി സാരി ധരിക്കുന്നില്ല; മഹാരാഷ്ട്രയിൽ യുവാവ് ജീവനൊടുക്കി
cancel
Listen to this Article

മുംബൈ: ഭാര്യ വൃത്തിയായി സാരി ധരിക്കാത്തതിന്‍റെ നിരാശയിൽ യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്ര ഔറംഗാബാദിലെ മുകുന്ദ്നഗർ സ്വദേശിയായ സമാധൻ സാബ്ലെയാണ് (24) വീട്ടിൽ ആത്മഹത്യ ചെയ്തത്.

യുവാവ് ഭാര്യയുടെ രീതികളിൽ അസന്തുഷ്ടനായിരുന്നെന്ന് മുകുന്ദവാടി പൊലീസ് അറിയിച്ചു. വീട്ടിൽനിന്ന് കണ്ടെടുത്ത ആത്മഹത്യകുറിപ്പിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഭാര്യ വൃത്തിയായി സാരി ഉടുക്കാറില്ല, നടക്കാറില്ല, സംസാരിക്കാറില്ല തുടങ്ങിയ കാര്യങ്ങളാണ് ആത്മഹത്യകുറിപ്പിൽ എഴുതിയിരുന്നതെന്ന് മുകുന്ദവാടി പൊലീസ് ഇൻസ്പെക്ടർ ബ്രഹ്മ ഗിരി പറഞ്ഞു.

ആറു മാസം മുമ്പാണ് യുവാവ് തന്നേക്കാൾ ആറുവയസ്സ് പ്രായം കുറഞ്ഞ യുവതിയെ വിവാഹം കഴിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Show Full Article
TAGS:Maharashtra 
News Summary - Maharashtra Man Dies By Suicide, Wrote "Wife Couldn't Drape Saree" Well
Next Story