Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടികളെയും യുവാക്കളെയും പീഡിപ്പിപ്പ് ദൃശ്യങ്ങൾ പകർത്തി; ഫോണിൽ നിന്ന് കണ്ടെടുത്തത് 600 വിഡിയോകൾ; പ്രതി അറസ്റ്റിൽ

text_fields
bookmark_border
കുട്ടികളെയും യുവാക്കളെയും പീഡിപ്പിപ്പ് ദൃശ്യങ്ങൾ പകർത്തി; ഫോണിൽ നിന്ന് കണ്ടെടുത്തത് 600 വിഡിയോകൾ; പ്രതി അറസ്റ്റിൽ
cancel

മുംബൈ: മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിൽ കുട്ടികളെയും യുവാക്കളെയും ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. റൈസിങ്‌പുര സ്വദേശിയായ ചേതൻ പ്രകാശ് കോലിയാണ് അറസ്റ്റിലായത്.

പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് 600ലേറെ അശ്ലീല വിഡിയോകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. 2022 മുതൽ സോഷ്യൽ മീഡിയയിൽ വിഡിയോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ ഇരകളെ ബ്ലാക്ക്‌മെയിൽ ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്തതായാണ് പ്രാഥമിക കണ്ടെത്തൽ. കുട്ടികളെ പണം നൽകി വശീകരിച്ച് ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെക്കുറിച്ച് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അന്വേഷണം.

പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ നിരവധി അശ്ലീല വിഡിയോകളും ചിത്രങ്ങളും കണ്ടെത്തി. ഫോറൻസിക് സംഘം ഫോൺ കസ്റ്റഡിയിലെടുത്ത് ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വിശദമായ പരിശോധനക്കായി അയച്ചതായും പൊലീസ് അറിയിച്ചു. 2022 മുതൽ ഇയാൾ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായാണ് നിലവിലെ അന്വേഷണത്തിൽ വ്യക്തമായതെന്നും ഫോണിൽ കണ്ടെത്തിയ വിഡിയോകളുടെയും ചിത്രങ്ങളുടെയും അടിസ്ഥാനത്തിൽ ഇരകളെ തിരിച്ചറിഞ്ഞ് അവരുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു

കൂടുതൽ ഇരകളെ കണ്ടെത്തുന്നതിനും അവരുടെ മൊഴികൾ രേഖപ്പെടുത്തുന്നതിനുമുള്ള നടപടികൾ തുടരുമെന്നും പൊലീസ് വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - മഹാരാഷ്ട്രയിൽ പീഡനക്കേസിൽ യുവാവ് അറസ്റ്റിൽ
Next Story