ലോക്ഡൗൺ മഹാരാഷ്ട്രയിൽ 9000ത്തോളം പേരുടെ ജീവൻ രക്ഷിച്ചുവെന്ന് പഠനം
text_fieldsന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സഹായകരമായെന്ന് പഠനം. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസാണ് പഠനം നടത്തിയത്. ലോക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ കൊണ്ട് ഒമ്പതിനായിരത്തോളം പേരുടെയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞുവെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ശാത്രജ്ഞൻ ഡോ.ശശികുമാർ ഗണേശൻ പറഞ്ഞു.
38 ലക്ഷത്തോളം പേരിൽ കോവിഡ് പടരുന്നത് തടയാനും നിയന്ത്രണങ്ങൾ കൊണ്ട് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 41 ദിവസത്തിന് ശേഷം ഇതാദ്യമായി മഹാരാഷ്ട്രയിൽ 40000ൽ താഴെ ആളുകൾക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ പഠനഫലവും പുറത്ത് വരുന്നത്.
തിങ്കളാഴ്ച മഹാരാഷ്ട്രയിൽ 37,236 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 549 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. കോവിഡിെൻറ രണ്ടാം തരംഗം തുടങ്ങിയപ്പോൾ തന്നെ മഹാരാഷ്ട്രയിൽ റസ്റ്ററൻറുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മാളുകൾ അടക്കുകയും ചെയ്തിരുന്നു. വൈകാതെ ഉദ്ധവ് താക്കറെ സർക്കാർ സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

