Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ രോഗം...

മഹാരാഷ്​ട്രയിൽ രോഗം ഭേദമായവരുടെ എണ്ണം ഉയരുന്നു

text_fields
bookmark_border
covid-19
cancel

ന്യൂഡൽഹി: കോവിഡ്​ രോഗബാധിതരുടെ എണ്ണം അനുദിനം ഉയരുന്നതിനിടെ രാജ്യത്തിന്​ ആശ്വാസമായി മഹാരാഷ്​ട്രയിൽ നിന്നുള്ള കണക്കുകൾ.  മഹാരാഷ്​ട്രയിൽ കോവിഡ്​ ഭേദമായവരതുടെ എണ്ണത്തിൽ 10 ശതമാനം വർധന രേഖപ്പെടുത്തി.

31.2 ശതമാനത്തിൽ നിന്ന്​ 43.3 ശതമാനമായാണ്​ കോവിഡ്​ ഭേദമായവരുടെ എണ്ണം കൂടിയത്​. കഴിഞ്ഞ ദിവസം മാത്രം 8,381 രോഗികൾ മഹാരാഷ്​ട്രയിൽ ആശുപത്രി വിട്ടു. ഇതിന്​ മുമ്പ്​ ശരാശരി 1000 പേർ മാത്രം ആശുപത്രി വിട്ടിരുന്ന സ്ഥാനത്താണ്​ രോഗം ഭേദമായവരുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയത്​. ഇതോടെ മഹാരാഷ്​ട്രയിൽ രോഗം ഭേദമായവരുടെ എണ്ണം 16,000 കടന്നു.

അതേസമയം, സംസ്ഥാനത്ത്​ രോഗം ഭേദമായവരുടെ എണ്ണം കൃത്യമായി കണക്കാക്കുന്നതിൽ പോരായ്​മകളുണ്ടെന്ന്​ പരാതികളുയർന്നിട്ടുണ്ട്​. മഹാരാഷ്​ട്രയിലെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 62,000 കടന്നിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscovid 19lockdown
News Summary - Maharashtra Improves Recovery Rate by Over 10% in a Day-India news
Next Story