Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദേശീയത ഏശിയില്ല;...

ദേശീയത ഏശിയില്ല; കശ്​മീർ വോട്ടായില്ല

text_fields
bookmark_border
modi-amit-sha
cancel

ന്യൂഡൽഹി: ദേശീയത ആളിക്കത്തിക്കാൻ പതിറ്റാണ്ടുകളായി സംഘ്​ പരിവാർ ലക്ഷ്യമിട്ട കശ്​മീർ അജണ്ട തെരഞ്ഞെടുപ്പിലെ പ ്രധാന വിഷയമാക്കിയിട്ടും ഭരണവിരുദ്ധ വികാരം മറികടക്കാനോ പ്രകടനം മെച്ചപ്പെടുത്താനോ ബി.ജെ.പിക്കായില്ല. ഭരണത്ത ിലുള്ള രണ്ടു​ സംസ്ഥാനങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ കേവല ഭൂരിപക്ഷവും, തനിച്ചുള്ള ഭരണവും നഷ്​ട പ്പെട്ടപ്പോൾ മൂന്നിൽ രണ്ട്​ സീറ്റ്​ ലക്ഷ്യമിട്ട മഹാരാഷ്​​്ട്രയിൽ അവ രണ്ടിലൊന്നിലെത്തിക്കാനേ കഴിഞ്ഞുള്ളൂ.

ജമ്മു-കശ്​മീരി​​െൻറ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പുകളാണ്​ ഹരിയാനയിലും മഹാരാഷ്​​ട്രയിലും നടന്നത്​. 370ാം വകുപ്പും ജമ്മു^കശ്​മീരും പാകിസ്​താനും പറഞ്ഞ്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ​പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെയായിരുന്നു പ്രചാരണ മുന. കശ്​മീരികളെ അടച്ച​ു പൂട്ടി ബന്ദികളാക്കി കശ്​മീരി​​െൻറ മണ്ണും വിണ്ണും ആപ്പിളും പെണ്ണുപോലും ഇനി നമുക്കുള്ളതാണെന്ന്​ ഹരിയാനയിലെയും മഹാരാഷ്​ട്രയിലെയും വോട്ടർമാരോട്​ പറഞ്ഞുകൊണ്ടിരുന്നാൽ കടുത്ത സാമ്പത്തിക മാന്ദ്യവും രൂക്ഷമായ തൊഴിലില്ലായ്​മ പ്രശ്​നവും മറികടക്കാം എന്ന മോദിയുടെയും അമിത്​ ഷായുടെയും കണക്കുകൂട്ടലുകളാണ്​ തെറ്റിയത്​.

ഏറ്റവും കൂടുതൽ മോ​േട്ടാർ വാഹന നിർമാണ കമ്പനികളുള്ള ഹരിയാനയിൽ ആ മേഖലയിൽ ലക്ഷങ്ങളുടെ തൊഴിൽ നഷ്​ടപ്പെട്ടുകൊണ്ടിരിക്കു​േമ്പാഴും കശ്​മീരിൽനിന്ന്​ ഹരിയാനക്കാർക്ക്​ പെൺകുട്ടികളെ വിവാഹം ചെയ്​തു കൊണ്ടു വരാം എന്ന്​ തമാശ പറഞ്ഞിരിക്കുകയായിരുന്നു മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ‘‘ഇപ്പോൾ കശ്​മീർ തുറന്നുവെന്ന്​ ജനങ്ങൾ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.

ഇനി ഹരിയാനയിലെ ചെറുപ്പക്കാർക്ക്​ അവിടെ നിന്ന്​ വധുക്കളെയും കൊണ്ടുവരാം’’ എന്നായിരുന്നു ഹരിയാന മുഖ്യമന്ത്രി പൊതുവേദിയിൽ പരസ്യമായി പ്രസംഗിച്ചത്​.. ബി.ജെ.പി സർക്കാറി​​െൻറ പോരായ്​മകളൊന്നും ചർച്ചയാക്കാൻ പ്രതിപക്ഷവും തുനിയാതിരുന്നതോടെ 75 സീറ്റ്​ തന്നെ ബി.ജെ.പി വിജയലക്ഷ്യം കുറിച്ചു. തെരഞ്ഞെടുപ്പ്​ നാൾ വരെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ അതു കിട്ടുമെന്ന്​​ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തു.

അതിലും കടുത്ത പ്രചാരണമായിരുന്നു മഹാരാഷ്​​​ട്രയിലും. ആർ.എസ്​.എസി​​െൻറ ആസ്ഥാനം കൂടി അടങ്ങുന്ന സംസ്​ഥാനത്ത്​ 370ാം വകുപ്പിനപ്പുറം തീവ്ര ഹിന്ദുത്വം ആളിക്കത്തിക്കുന്നതിനാണ്​ വീർ സവർക്കർക്ക്​ ഭാരത രത്​നം സമ്മാനിക്കുമെന്ന്​ പ്രകടനപത്രികയിൽ ബി.ജെ.പി എഴുതിച്ചേർത്തത്​. പ്രളയവും വരൾച്ചയും കാർഷിക മേഖലയിലെ പ്രശ്​നങ്ങളുമൊന്നും ജനം ചർച്ച ചെയ്യരുതെന്ന കണക്കുകൂട്ടലിലായിരുന്നു ഇത്​. ഒരു നേതാവ്​ പോലുമില്ലാതെ പതറിപ്പോയ കോൺഗ്രസ്​ പോലും ദേശീയത അജണ്ടയാക്കിയ ബി.ജെ.പിയുടെ കെണിയിൽ വീണു.

പ്രതിപക്ഷ നേതാക്കളെ ബി.ജെ.പിയിലേക്ക്​ ചാടിച്ച്​ അവശേഷിക്ക​ുന്ന ആത്മവീര്യവും തകർ​െത്തന്ന അമിത ആത്​വിശ്വാസത്തിലാണ്​ 200 സീറ്റുകൾക്കപ്പുറം കടക്കുമെന്ന്​ പാർട്ടി ഉറപ്പിച്ചു പറഞ്ഞത്​. ചിത്രത്തിലില്ലാതായ പ്രതിപക്ഷവും പിടിച്ചുനിൽക്കാൻ തങ്ങളുടെ ഹിന്ദുത്വ അജണ്ടക്ക്​ പിറകെ കൂടുന്നത്​ കണ്ടാണ്​ ഇരു സംസ്ഥാനങ്ങളും തൂത്തുവാരുമെന്ന്​ ബി.ജെ.പി കണക്കുകൂട്ടിയത്​. ആ കണക്കുകൂട്ടൽ സ്വന്തം നിലക്ക്​ തിരുത്തിയ ജനം പ്രതിപക്ഷത്തിന്​ വോട്ടു കൊടുത്തതാണ്​ ബി.ജെ.പിക്ക്​ നടുക്കമുണ്ടാക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtra electionmalayalam newslndia NewsHaryana election
News Summary - MAHARASHTRA HARYANA ELECTION - lndia News
Next Story