Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'നിങ്ങളുടെ സർക്കാർ...

'നിങ്ങളുടെ സർക്കാർ സ്​ത്രീകളെ അപമാനിക്കുന്നു, മനോവേദനയില്ലേ?' സോണിയാ ഗാന്ധിക്കെതിരെ കങ്കണ

text_fields
bookmark_border
നിങ്ങളുടെ സർക്കാർ സ്​ത്രീകളെ അപമാനിക്കുന്നു, മനോവേദനയില്ലേ? സോണിയാ ഗാന്ധിക്കെതിരെ കങ്കണ
cancel

ന്യൂഡൽഹി: ബോളിവുഡ്​ താരം കങ്കാണ റണാവത്തും മഹാരാഷ്​ട്രയിലെ സഖ്യസർക്കാറും തമ്മിലുള്ള പോര്​ തുടരുന്നതിനിടെ കോൺഗ്രസ്​ അധ്യക്ഷ സോണിയാ ഗാന്ധിക്ക്​ ട്വീറ്റുമായി താരം. സോണിയ കൂടി ഭാഗമായ മഹാരാഷ്​ട്ര സർക്കാർ തനിക്കെതിരെ നടത്തുന്ന ആക്രമണങ്ങളിൽ ഒട്ടും വ്യാകുലതയില്ലേയെന്ന്​ താരം ട്വിറ്ററിലൂടെ ​േചാദിച്ചു.

"പ്രിയപ്പെട്ട ഇന്ത്യൻ നാഷണൽ കോൺഗ്രസ്​ പ്രസിഡൻറ്​ സോണിയ ജി, ഒരു സ്ത്രീയെന്ന നിലയിൽ മഹാരാഷ്ട്രയിൽ നിങ്ങളുടെ സർക്കാർ എനിക്ക് നൽകിയ ഉപചാരത്തിൽ നിങ്ങൾ വ്യാകുലപ്പെടുന്നില്ലേ? നിങ്ങളുടെ സർക്കാറിനോട്​ ഡോ. അംബേദ്കർ നമ്മുക്ക്​ നൽകിയ ഭരണഘടനയുടെ തത്വങ്ങൾ പാലിക്കണമെന്ന്​ അഭ്യർഥിക്കാതിരുന്നതെന്ത്​?''- കങ്കണ ട്വീറ്റ് ചെയ്തു.

''പശ്ചാത്യ രാജ്യത്ത്​ വളർന്നു ഇന്ത്യയിൽ താമസിച്ച നിങ്ങൾക്ക്​ സ്ത്രീകളുടെ പോരാട്ടങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കാം. നിങ്ങളുടെ സ്വന്തം സർക്കാർ സ്ത്രീകളെ ഉപദ്രവിക്കുകയും നിയമത്തെയും ക്രമസമാധാന പാലത്തെയും പരിസഹിക്കുകയും ചെയ്യു​േമ്പാൾ ചരിത്രം നിങ്ങളുടെ നിശബ്ദതയെയും നിസ്സംഗതയെയും വിലയിരുത്തും''- കങ്കണ ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസം ശിവസേനക്കും മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെക്കുമെതിരെ രംഗത്തെത്തിയ കങ്കണ ആശയങ്ങളിൽ വെള്ളംചേർത്ത് ശിവസേന​ സോണിയ സേനയായി മാറിയെന്ന്​ പരിഹസിച്ചിരുന്നു. മതെരഞ്ഞെടുപ്പിൽ തോറ്റതിന്​ പിന്നാലെ ശിവസേന നാണംകെട്ട കോൺഗ്രസുമായി ചേർന്ന്​ സോണിയാ സേനയി മാറിയെന്നായിരുന്നു കങ്കണയുടെ പരാമർശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sonia GandhiSiva SenaMaharashtra govtBJP
Next Story