Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്ര: സർക്കാർ...

മഹാരാഷ്​ട്ര: സർക്കാർ രുപീകരണം ഉടൻ; ഉദ്ധവ്​ താക്കറെ മുഖ്യമന്ത്രി

text_fields
bookmark_border
udav-thakre
cancel

ന്യൂഡൽഹി: മഹാരാഷ്​ട്രയിൽ വൈകാതെ സുസ്ഥിരമായ സർക്കാരുണ്ടാകുമെന്ന്​ കോൺഗ്രസ്​ നേതാവ്​ പൃഥിരാജ്​ ചവാൻ. എൻ.സി.പ ിയുമായുള്ള ചർച്ചകൾക്ക്​ ശേഷമാണ്​ അദ്ദേഹത്തിൻെറ പ്രതികരണം. ചില കാര്യങ്ങളിൽ വ്യക്​തത വരാനുണ്ടെന്നും അന്തിമ തീ രുമാനം ഉടൻ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ രൂപീകരണവുമായി മുന്നോട്ട്​ പോകുമെന്ന്​ എൻ.സി.പിയ ും അറിയിച്ചു. എൻ.സി.പി അധ്യക്ഷൻ ശരത്​ പവാറിന്‍റെ വസതിയിലാണ്​ ഇരു പാർട്ടികളും ചർച്ച നടത്തിയത്​.

രണ്ട്​ മ ുതൽ അഞ്ച്​ ദിവസങ്ങൾക്കുള്ളിൽ മഹാരാഷ്​ട്രയിൽ എൻ.സി.പിയുമായും കോൺഗ്രസുമായും ചേർന്ന്​ സഖ്യമുണ്ടാക്കുമെന്ന്​ സേന നേതാവ്​ സഞ്​ജയ്​ റാവത്തും​ പ്രതികരിച്ചു. മൂന്ന്​ പാർട്ടികളും ചേർന്ന്​ സർക്കാറുണ്ടാക്കുകയെന്നത്​ ബുദ്ധിമു​ട്ടേറിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

എൻ.സി.പിയും ശിവസേനയും മുഖ്യമന്ത്രിപദം പങ്കുവെക്കുമെന്നാണ്​ ഇപ്പോൾ പുറത്ത്​ വരുന്ന റിപ്പോർട്ടുകൾ. ആദ്യ തവണ ഉദ്ധവ്​ താക്കറെയായിരിക്കും മുഖ്യമന്ത്രിയാവുക. രണ്ടര വർഷത്തിന്​ ശേഷം എൻ.സി.പിയുടെ മുഖ്യമന്ത്രി വരും. ശി​വ​സേ​ന അ​ധ്യ​ക്ഷ​ന്‍ ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 42 അം​ഗ മ​ന്ത്രി​സ​ഭ​ക്കാ​ണ് സാ​ധ്യ​ത. ശി​വ​സേ​ന​ക്ക് 16, എ​ന്‍.​സി.​പി​ക്ക് 14, കോ​ണ്‍ഗ്ര​സി​ന് 12 അം​ഗ​ങ്ങ​ൾ എ​ന്ന നി​ല​യി​ലാ​ണ് ച​ര്‍ച്ച. കോ​ണ്‍ഗ്ര​സി​ലെ​യും എ​ന്‍.​സി.​പി​യി​ലെ​യും ഉ​ന്ന​ത നേ​താ​ക്ക​ള്‍ മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളാ​കും എ​ന്ന​തി​നാ​ലാ​ണ് ഉ​ദ്ധ​വ് മു​ഖ്യ​നാ​ക​ണ​മെ​ന്ന് പ​വാ​ര്‍ നി​ര്‍ബ​ന്ധം പി​ടി​ക്കു​ന്ന​ത്. മ​ന്ത്രി​സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ക്ക് രൂ​പം ന​ല്‍കാ​ന്‍ ജ​യ്​​റാം ര​മേ​ശി​നെ ഹൈ​ക​മാ​ന്‍ഡ് ചു​മ​ത​ല​പ്പെ​ടു​ത്തി.

അതേസമയം, മ​ഹാ​രാ​ഷ്​​ട്ര​യി​ല്‍ ശി​വ​സേ​ന​യു​മാ​യി ചേ​ര്‍ന്ന് സ​ര്‍ക്കാ​ര്‍ രൂ​പ​വ​ത്ക​രി​ക്കാ​ന്‍ കോ​ണ്‍ഗ്ര​സി​ന്, പാ​ര്‍ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി അ​നു​മ​തി ന​ല്‍കി​യ​താ​യി വി​വ​രം. മ​ഹാ​രാ​ഷ്​​ട്ര കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി ഹൈ​ക​മാ​ന്‍ഡ് പ്ര​തി​നി​ധി​ക​ളാ​യ അ​ഹ്​​മ​ദ് പ​ട്ടേ​ല്‍, മ​ല്ലി​കാ​ര്‍ജു​ന്‍ ഖാ​ര്‍ഗെ, കെ.​സി. വേ​ണു​ഗോ​പാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ ബു​ധ​നാ​ഴ്​​ച ന​ട​ത്തി​യ ച​ര്‍ച്ച​ക്കു ശേ​ഷ​മാ​ണ് ശി​വ​സേ​ന, എ​ന്‍.​സി.​പി, കോ​ണ്‍ഗ്ര​സ് സ​ഖ്യ​ത്തി​ന് സോ​ണി​യ സ​മ്മ​തം മൂ​ളി​യ​ത്.

മ​ഹാ​രാ​ഷ്​​ട്ര​യി​ലെ കാ​ര്‍ഷി​ക പ്ര​തി​സ​ന്ധി​യി​ല്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് പ​വാ​ര്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ക​ണ്ട​തും കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ബി.​ജെ.​പി ദേ​ശീ​യാ​ധ്യ​ക്ഷ​നു​മാ​യ അ​മി​ത് ഷാ ​ഭാ​ഗ​മാ​യ​തും അ​ഭ്യൂ​ഹ​ങ്ങ​ള്‍ക്ക് ഇ​ട​വ​രു​ത്തി.

സേ​ന ഇ​ത്ര​കാ​ല​വും പു​ല​ര്‍ത്തി​യ വി​രു​ദ്ധ നി​ല​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍ഗ്ര​സ് ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ള്‍ക്ക് വ്യ​ക്ത​ത വ​രു​ത്താ​ൻ ​കൂ​ടി​ക്കാ​ഴ്ച​ നടത്തുമെന്നാണ് വിവരം. തു​ട​ര്‍ന്നാ​കും സ​ഖ്യ പ്ര​ഖ്യാ​പ​ന​മെ​ന്നാ​ണ് സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmaharashtrancpmalayalam newsindia newsBJPBJPMaharashtra politics
News Summary - Maharashtra Govt Formation-India news
Next Story