മഹാരാഷ്ട്ര: സേന, കോൺഗ്രസ്, എൻ.സി.പി സർക്കാറിന് ധാരണ
text_fieldsമുംബൈ: രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടർന്ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ മഹാര ാഷ്ട്രയിൽ ഒരുമിച്ച് സർക്കാർ രൂപവത്കരിക്കാമെന്ന് കോൺഗ്രസും എൻ.സി.പിയും ശിവ സേനയും തത്ത്വത്തിൽ തീരുമാനിച്ചു. പൊതുമിനിമം പരിപാടിയും മന്ത്രിസഭയിലെ പങ്കാളിത് തവും തീരുമാനിക്കുന്നതോടെ സർക്കാറുണ്ടാക്കാൻ മൂവരും ചേർന്ന് അവകാശവാദമുന്നയിക ്കും. രാഷ്ട്രപതി ഭരണത്തിലൂടെ നിയമസഭ മരവിപ്പിച്ചതായിരിക്കെ തിടുക്കംവേണ്ടെന്നാണ് സോണിയയുടെയും ശരദ് പവാറിെൻറയും നിർദേശം. 288 അംഗ സഭയിൽ 145 പേരുടെ പിന്തുണയാണ് ആവശ്യം. മൂവരും ചേർന്ന് 154 എം.എൽ.എമാരുണ്ട്.
പൊതുമിനിമം പരിപാടി തയാറാക്കാൻ രൂപവത്കരിച്ച എൻ.സി.പി, കോൺഗ്രസ് സംയുക്തസമിതി ചർച്ച ആരംഭിച്ചു. ഇത് പൂർത്തിയാകുന്നതോടെ എൻ.സി.പി അധ്യക്ഷൻ ശരദ് പവാറും കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും ഡൽഹിയിൽ കാര്യങ്ങൾ വിലയിരുത്തും. തുടർന്നാണ് ശിവസേനയുമായി തുടർചർച്ച.
എൻ.സി.പി, സേന സർക്കാറിന് പുറത്തുനിന്ന് പിന്തുണ നൽകാൻ ആദ്യം തീരുമാനിച്ച കോൺഗ്രസ് ശരദ് പവാറിെൻറ നിർബന്ധത്തെ തുടർന്ന് സർക്കാറിെൻറ ഭാഗമാകും. നാല് എം.എൽ.എമാരിൽ ഒരു മന്ത്രി എന്ന സമവാക്യമാണ് കോൺഗ്രസ് മുന്നോട്ടുവെച്ചത്.
മുഖ്യമന്ത്രി പദം സേനയും എൻ.സി.പിയും രണ്ടരവർഷം വീതം പങ്കിടും. ആദ്യം ശിവസേനക്കാണ് ഉൗഴം. ഉദ്ധവ് മുഖ്യനാകണമെന്നാണ് പവാർ വെച്ച നിർദേശം. കോൺഗ്രസിനും എൻ.സി.പിക്കും ഉപമുഖ്യമന്ത്രി പദം. സ്പീക്കർ പദം എൻ.സി.പിയും കോൺഗ്രസും ആവശ്യപ്പെടുന്നു.