Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജീവ്​ ഗാന്ധിയുടെ...

രാജീവ്​ ഗാന്ധിയുടെ പേരിൽ പുരസ്​കാരവുമായി മഹാരാഷ്​ട്ര സർക്കാർ; പരിഹാസവുമായി ബി.ജെ.പി

text_fields
bookmark_border
rajiv gandhi-BJP
cancel

മുംബൈ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ്​ ഗാന്ധിയുടെ പേരിൽ മഹാരാഷ്​ട്ര പുതിയ അവാർഡ്​ പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ​ഖേൽരത്​ന പുരസ്​കാരത്തിൽ നിന്ന്​ രാജീവ്​ ഗാന്ധിയുടെ പേര്​ നീക്കം ചെയ്​ത്​ ദിവസങ്ങൾ പിന്നിടുന്നതിന്​ മു​േമ്പയാണ്​ മഹാരാഷ്​ട്ര സർക്കാറിന്‍റെ നടപടി. എന്നാൽ സർക്കാറിന്‍റെ നീക്കത്തെ പരിഹസിച്ച്​ പ്രതിപക്ഷമായ ബി.ജെ.പി രംഗത്തെത്തി.

ആഗസ്റ്റ്​ ആറിനാണ്​ 'രാജീവ്​ ഗാന്ധി ഖേൽരത്​ന പുരസ്​കാരം' 'മേജർ ധ്യാൻചന്ദ്​ ഖേൽരത്​ന പുരസ്​കാരം' എന്ന്​​ പുനർനാമകരണം ചെയ്​തത്​. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന്​ ഒട്ടേറെ പൗരൻമാർ ആവശ്യപ്പെട്ടതു പ്രകാരമാണു തീരുമാനമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ വിശദീകരിച്ചത്​.

ഇൻഫർമേഷൻ ടെക്​നോളജി രംഗത്ത്​ മികവ്​ പുലർത്തുന്ന സ്​ഥാപനങ്ങൾക്കും കമ്പനികൾക്കുമാണ്​ രാജീവ്​ ഗാന്ധിയുടെ പേരിലുള്ള പുരസ്​കാരം നൽകുകയെന്ന്​ ഐ.ടി മന്ത്രി സതേജ്​ പാട്ടീൽ അറിയിച്ചു.

രാജീവ്​ ഗാന്ധിയുടെ ജന്മവാർഷിക ദിനമായ ആഗസ്റ്റ്​ 20ന്​ പുരസ്​കാരം ഔദ്യോഗികമായി പ്രഖ്യാപിക്കും. വിജയികളെ ഒക്​ടോബർ 30നകം മാത്രമേ തെരഞ്ഞെടുക്കൂ എന്നാണ്​ റിപ്പോർട്ട്​. മഹാരാഷ്​ട്ര ഐ.ടി കോർപറേഷനാണ്​ വിജയികളെ തെരഞ്ഞെടുക്കുക.

രാജീവിന്‍റെ പേരിൽ പുരസ്​കാരം നൽകുന്നതിൽ എതിർപ്പില്ലെന്നും 15 വർഷം തുടർച്ചയായി അധികാരത്തിലിരുന്നിട്ടും കോൺഗ്രസ്​ എന്തുകൊണ്ട്​ അന്ന്​ പുരസ്​കാരം നൽകാതിരുന്നതെന്ന്​​ പ്രതിപക്ഷമായ ബി.ജെ.പി ചോദിക്കുന്നു​. ഐ.ടി മേഖലയിൽ രാജീവ് ഗാന്ധിയുടെ സംഭാവനകളെക്കുറിച്ച് ലോകത്തിന് അറിയാമെന്നും രാജ്യത്തിന്‍റെ മുഖച്ഛായ മാറ്റാൻ സഹായിച്ച ഐ.ടി യുഗത്തിന് തുടക്കമിട്ട അ​ദ്ദേഹത്തിന്‍റെ പേരിൽ പുരസ്​കാരം നൽകുന്നതിന്​ രാഷ്​ട്രീയ ലക്ഷ്യങ്ങളില്ലെന്ന്​ പാട്ടീൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtraKhel RatnaRajiv Gandhi Awardbjp
News Summary - Maharashtra govt announces new Rajiv Gandhi award, BJP mock move
Next Story