Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫഡ്നാവിസ് ഭൂരിപക്ഷം എങ്ങനെ തെളിയിക്കും; ഉറ്റുനോക്കി മഹാരാഷ്ട്ര
text_fieldsbookmark_border
മുംബൈ: ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യ മഹാ വികാസ് അഗാഡിയെ നോക്കുകുത്തിയാക്കി പാതി രാ അട്ടിമറിയിലൂടെ മഹാരാഷ്ട്രയില്‍ അധികാരം പിടിച്ച ബി.ജെ.പി ഭൂരിപക്ഷം തെളിയിക്കു ന്നത് എങ്ങനെയെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേന്ദ്രങ്ങള്‍. ശിവസേനയുടെയോ എന്‍.സി. പിയുടെയോ സഹായമില്ലാതെ ഫഡ്നാവിസ് സര്‍ക്കാറിന് പിടിച്ചുനില്‍ക്കാനാകില്ല.
ഇവര ിലാരും സഹായിച്ചില്ലെങ്കില്‍ അവരെയോ കോണ്‍ഗ്രസിനെയോ പിളര്‍ത്താതെ മാര്‍ഗമില്ല. ആ ഉദ്വേഗത്തിലേക്ക് എരിതീയില്‍ എണ്ണ ഒഴിക്കുന്നതാണ് എന്‍.സി.പിയില്‍ നിന്ന് ചാടിപ്പോയി ഫഡ്നാവിസിനൊപ്പം ഉപമുഖ്യമന്ത്രിയായി അധികാരമേറ്റ അജിത് പവാറിെൻറ ട്വീറ്റ്. ഇപ്പോഴും എന്‍.സി.പിക്കാരനാണെന്നും ശരദ് പവാര്‍ തന്നെയാണ് നേതാവെന്നും ഇത് ബി.ജെ.പി-എന്‍.സി.പി സര്‍ക്കാറാണെന്നുമാണ് ട്വീറ്റ്. അജിത് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പവാര്‍ പ്രതികരിച്ചെങ്കിലും ആശയക്കുഴപ്പം ബാക്കിനില്ക്കുന്നു.
പവാറിെൻറ അറിവോടെയാണ് അജിത് പവാര്‍ നട്ടപ്പാതിരക്ക് 54 എന്‍.സി.പി എം.എല്‍.എമാരുടെ ഒപ്പുമായി ബി.ജെ.പി പാളയത്തിലേക്ക് പോയതെന്ന് സംശയിക്കുന്നവരുണ്ട്. എന്‍.സി.പിക്കും ശിവസേനക്കും ഒപ്പം ഉറച്ചുനില്‍ക്കുമ്പോഴും കോണ്‍ഗ്രസിലെ ചില നേതാക്കള്‍ പവാറിനെ സംശയിക്കുന്നുണ്ട്. അജിത് പവാറിന് ഒപ്പം പോയ എന്‍.സി.പി എം.എല്‍.എമാര്‍ തിരിച്ചെത്തിയെങ്കിലും സത്യപ്രതിജ്ഞക്ക് എത്തുമ്പോള്‍ കൂറുമാറുമോയെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. ‘എന്തിനീ നാടകം, എന്‍.സി.പിയും ബി.ജെ.പിയും ചേര്‍ന്ന് അവരുടെ കാടന്‍ സര്‍ക്കാറിനെ നയിക്കട്ടെ’ എന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതായി പറയപ്പെടുന്നു.
കോണ്‍ഗ്രസിലും ശിവസേനയിലും പവാറിന് എതിരെ സംശയമുണ്ടാക്കി പുതിയ സഖ്യത്തില്‍ വിള്ളലുണ്ടാക്കാനുള്ള ശ്രമമാകാം ട്വീറ്റിലൂടെ അജിത് ലക്ഷ്യമിടുന്നതെന്ന് കരുതപ്പെടുന്നുണ്ട്. എന്നാല്‍, ഗവര്‍ണറുടെ നടപടിക്ക് എതിരെ സുപ്രീംകോടതിയിലെ നിയമയുദ്ധത്തില്‍ എന്‍.സി.പിയും ഭാഗമാണ്. മാത്രമല്ല, അജിത്തിന് ഒപ്പം പോയവരെ 24 മണിക്കൂറിനകം തിരിച്ചെത്തിക്കാനും പവാറിന് കഴിഞ്ഞു. ഉദ്ധവ് താക്കറെയാകട്ടെ പവാറില്‍ പൂർണ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story