Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വകാര്യ ആശുപത്രികളിൽ...

സ്വകാര്യ ആശുപത്രികളിൽ വാക്​സിൻ സൗജന്യമാക്കാനൊരുങ്ങി മഹാരാഷ്​ട്ര

text_fields
bookmark_border
free vaccine-uddhav thackeray
cancel

മുംബൈ: സ്വകാര്യ ആശുപത്രികളുമായി കൈകോർത്ത്​ വാക്​സിനേഷൻ യജ്ഞത്തിന്​ വേഗത വർധിപ്പിക്കാനൊരുങ്ങി മഹാരാഷ്​ട്ര സർക്കാർ. സൂക്ഷിച്ച്​ വെക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കേ ഇനിയും കുത്തിവെപ്പെടുക്കാത്തവർക്ക്​ വാക്​സിൻ നൽകാൻ സന്നദ്ധരാണെന്നറിയിച്ച്​ സ്വകാര്യ ആശുപത്രികൾ സർക്കാറിനെ സമീപിക്കുകയാണ്​. ​

കോർപറേറ്റ്​ സാമൂഹിക ഉത്തരവാദിത്ത (സി.എസ്​.ആർ) ഫണ്ട് ഉപയോഗിച്ച്​ നിരവധി ആശുപത്രികൾ മുനിസിപാലിറ്റികളും ജില്ല പഞ്ചായത്തുകളുമായി സഹകരിച്ച്​ വാക്​സിനേഷൻ യജ്ഞങ്ങൾ നടത്തുന്നതായി സംസ്​ഥാന സർക്കാർ അറിയിച്ചു. സാമൂഹിക മൂലധനങ്ങൾ ഉയോഗിച്ച് പ്രവർത്തിക്കുന്ന കമ്പനികൾ തങ്ങളുടെ ലാഭത്തിന്‍റെ ഒരു വിഹിതം സമൂഹത്തിന്‍റെ നന്മക്കായി നീക്കിവെക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. സാമൂഹിക നന്മക്കായി കോർപ്പറേറ്റുകൾ ഇത്തരത്തിൽ നിർബന്ധമായും പണം നീക്കിവെക്കണമെന്നാണ് നിയമം. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതലാളുകളെ വാക്​സിനേഷന്​ വിധേയമാക്കാനാണ്​ ലക്ഷ്യമിടുന്നത്​.

പണം നൽകി ആളുകൾ കുത്തിവെപ്പെടുക്കുന്നത്​ കുറയുകയും ചെയ്​തതോടെയാണ് സ്വകാര്യ ആശുപത്രികൾ ഇത്തരത്തിൽ ഒരു നീക്കം നടത്തുന്നത്​. 'സർക്കാർ രണ്ടാം ഡോസ്​ നൽകുന്നതിലാണ്​ ഇപ്പോൾ ശ്രദ്ധ പതിപ്പിക്കുന്നത്​. അതുകൊണ്ട്​ സ്വകാര്യ ആശുപത്രികൾ, സി.എസ്​.ആർ ട്രസ്റ്റുകൾ, എൻ.ജി.ഒകൾ എന്നിവയോട്​ സർക്കാർ ഇതിനായി അഭ്യർഥന നടത്തിയിരിക്കുകയാണ്' -മന്ത്രി ആദിത്യ താക്കറെ പറഞ്ഞു.

റിലയൻസ്​ ആശുപത്രി-ഒന്നര ലക്ഷം ഡോസ്​, ജസ്​ലോക്​ ആശുപത്രി-അരലക്ഷം ഡോസ്​, നാനാവതി ആശുപത്രി എന്നിവർ വാക്​സിൻ നൽകി സർക്കാറിനെ സഹായിച്ചതായി മന്ത്രി അറിയിച്ചു. സർക്കാർ ആശുപത്രികൾക്ക് പിന്നാലെ സ്വകാര്യ ആശുപത്രികളിലും സൗജന്യ കോവിഡ്​ വാക്​സിനേഷൻ പദ്ധതിക്ക് തമിഴ്നാട്​​ തുടക്കം കുറിച്ചിരുന്നു. 137 സ്വകാര്യ ആശുപത്രികളിലാണ്​ ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtravaccinationprivate hospitals​Covid 19
News Summary - Maharashtra government co-operate with private hospitals to speed up free Covid vaccination drives
Next Story