മഹാരാഷ്ട്രയിൽ മതിലിടിഞ്ഞ് വീണ് മരിച്ചവരുടെ എണ്ണം 23 ആയി
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മതിലിടിഞ്ഞ് വീണ് മരിച്ചവരുടെ എണ്ണം 23 ആയി ഉയർന്നു. കിഴക്കൻ മലാഡിൽ പിംപ്രിപാദ മേഖലയിലാണ് അപകടമുണ്ടായത്. കനത്ത മഴയെ തുടർന്നുള്ള അപകടങ്ങളിൽ 70 പേർക്ക് പരിക്കേറ്റതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
കിഴക്കൻ മലാഡിലെ കുറാറിൽ നഗരസഭ ജലസംഭരണിയുടെ ചുറ്റുമതിൽ തകർന്നുവീണ് അഞ്ച് കുട്ടികളും സ്ത്രീയും ഉൾപ്പെടെ 20 പേർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. അപകട സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയ 50ലേറെ പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
അതേസമയം, ദീർഘദൂര ട്രെയിനുകളുടെയും സബർബൻ ട്രെയിനുകളുടെയും സർവീസിനെ മഴ ബാധിച്ചിട്ടുണ്ട്. കുർള, ദാദർ, സയൺ, താണെ പ്രദേശങ്ങളിൽ പാളങ്ങളിൽ വെള്ളം കയറിയതിനാൽ ട്രെയിൻ ഗതാഗതം നിലച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
