പശ്ചിമ മഹാരാഷ്ട്രയിൽ ഒറ്റപ്പെട്ട് 35,000 പേർ; മരണം 12
text_fieldsമുംബൈ: ഒരാഴ്ചയായി പെയ്യുന്ന കനത്തമഴയെ തുടർന്ന് വെള്ളപ്പൊക്കമുണ്ടായ പശ്ചിമ മഹാര ാഷ്ട്രയിലെ സാംഗ്ലി, കോലാപുർ ജില്ലകളിൽ ഇനിയും 35,000ത്തോളംപേർ കുടുങ്ങിക്കിടക്കുന്നത ായി അധികൃതർ. സാംഗ്ലി, കോലാപുർ, സോലാപുർ, സതാര, പുണെ എന്നിവിടങ്ങളിലാണ് മഴക്കെടുതി. ക ഴിഞ്ഞ ദിവസങ്ങളിലായി 2.05 ലക്ഷം പേരെയാണ് മാറ്റി പാർപ്പിച്ചത്.
പരിസര പ്രദേശങ്ങളിലെ ഡാമുകളും നദികളും കരകവിഞ്ഞു. കർണാടകയിലെ അൽമാട്ടി ഡാമിെൻറ ജലനിരപ്പ് കുറച്ചതോടെയാണ് വെള്ളപ്പൊക്കത്തിന് നേരിയ ആശ്വാസമുണ്ടായത്. രക്ഷാപ്രവർത്തനത്തിനിടെ ഗ്രാമപഞ്ചായത്തിലെ ബോട്ട് മറിഞ്ഞു കാണാതായവരിൽ മൂന്നുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി.
പശ്ചിമ മഹാരാഷ്ട്രയിൽ മരിച്ചവരുടെ എണ്ണം 27 ആയി. വിവിധ സേനാവിഭാഗങ്ങളുടെ 69 ഓളം സംഘങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിവരുന്നത്.
കർണാടക: മരണം 18
ബംഗളൂരു: മഴയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം കർണാടകയിൽ മരിച്ചവരുടെ എണ്ണം 18 ആയി. വടക്കൻ കർണാടക, മലനാട് മേഖല, തീരമേഖല എന്നിവിടങ്ങളിലാണ് കനത്ത നാശനഷ്ടമുണ്ടായത്. അപകട സാധ്യത കണക്കിലെടുത്ത് ഒന്നര ലക്ഷത്തോളം പേരെയാണ് ഇതുവരെ കുടിയൊഴിപ്പിച്ചത്. 90,000 പേരെ 467 ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി.
ബംഗളൂരുവിൽനിന്ന് നിലമ്പൂർ, കോഴിക്കോട് ഭാഗത്തേക്കുള്ള കേരള ആർ.ടി.സി ബസുകൾ വെള്ളിയാഴ്ചയും സർവിസ് നടത്തിയില്ല. കണ്ണൂർ ഭാഗത്തേക്കുള്ള ബസുകൾ മടിക്കേരി-സുള്ള്യ-ചെർക്കള വഴി തിരിച്ചുവിട്ടു. കോഴിക്കോട് ഭാഗത്തേക്കുള്ള കർണാടക ആർ.ടി.സിയുടെ മുഴുവൻ സർവിസും റദ്ദാക്കി സേലം വഴി സ്പെഷൽ സർവിസ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
