Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിരത്തിൽ പാലൊഴുക്കി...

നിരത്തിൽ പാലൊഴുക്കി മഹാരാഷ്​ട്രയിൽ  കർഷക പ്രതിഷേധം

text_fields
bookmark_border
നിരത്തിൽ പാലൊഴുക്കി മഹാരാഷ്​ട്രയിൽ  കർഷക പ്രതിഷേധം
cancel

മും​ബൈ: ക​ർ​ഷ​ക​രു​ടെ ക​ടം എ​ഴു​തി​ത്ത​ള്ളാ​ൻ വി​സ​മ്മ​തി​ച്ച സ​ർ​ക്കാ​റി​നെ​തി​രെ മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ക​ർ​ഷ​ക​ർ പാ​ൽ നി​ര​ത്തി​ലൊ​ഴു​ക്കി പ്ര​തി​ഷേ​ധി​ച്ചു. കി​സാ​ൻ ക്രാ​ന്തി മോ​ർ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ സ​മ​രം. ഷി​ർ​ദി, നാ​സി​ക്​ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ ന​ഗ​ര​ങ്ങ​ളി​ലെ വി​പ​ണി​ക​ളി​ലേ​ക്ക്​ പോ​കു​ക​യാ​യി​രു​ന്ന ടാ​ങ്ക​റു​ക​ൾ ത​ട​ഞ്ഞാ​ണ്​ പാ​ൽ നി​ര​ത്തി​ലൊ​ഴു​ക്കി​യ​ത്. ഉ​റു​മാ​മ്പ​ഴം, ത​ക്കാ​ളി, പ​ച്ച​മു​ള​ക്​ എ​ന്നി​വ​യും നി​ര​ത്തി​ലെ​റി​ഞ്ഞു. നാ​സി​കി​ൽ ക​ർ​ഷ​ക​ർ​ക്കു​നേ​രെ പൊ​ലീ​സ്​ ലാ​ത്തി​ച്ചാ​ർ​ജ്​​ ന​ട​ത്തി. 

കി​സാ​ൻ ക്രാ​ന്തി മോ​ർ​ച്ച പ്ര​തി​നി​ധി​ക​ളും മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്​​​നാ​വി​സും ത​മ്മി​ലെ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ സം​സ്​​ഥാ​ന വ്യാ​പ​ക സ​മ​രം. 
ക​ടം എ​ഴു​തി​ത്ത​ള്ളു​ക, കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന വി​ല കൂ​ട്ടു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ്​ ക​ർ​ഷ​ക​ർ ഉ​ന്ന​യി​ച്ച​ത്. കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട​ത​ല്ലാ​തെ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന മ​റു​പ​ടി മു​ഖ്യ​മ​ന്ത്രി​യി​ൽ നി​ന്നു​ണ്ടാ​യി​ല്ലെ​ന്ന്​ ക​ർ​ഷ​ക​നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ​ 

അ​ഹ്​​മ​ദ്​​ന​ഗ​ർ, നാ​സി​ക്, കോ​ലാ​പു​ർ, സാം​ഗ്​​ളി, സോ​ലാ​പു​ർ, നാ​േ​ന്ദ​ഡ്, ജ​ൽ​ഗാ​വ്​ തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലെ ക​ർ​ഷ​ക​രാ​ണ്​ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ച്ച​ത്. ര​ണ്ടു​ ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ൽ സ​മ​രം ശ​ക്​​ത​മാ​ക്കു​മെ​ന്ന്​ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്​​ച സ​മ​രം െമാ​ത്ത​വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ളെ ഭാ​ഗി​ക​മാ​യാ​ണ്​ ബാ​ധി​ച്ച​ത്. സ​മ​രം തു​ട​ർ​ന്നാ​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharastra
News Summary - Maharashtra farmers spill milk on highway, protest may hit supplies to Mumbai
Next Story