വീണ്ടും കർഷകരോഷം; കിസാൻ സഭയുടെ മാർച്ചിന് ഇന്ന് തുടക്കം
text_fieldsനാസിക്: കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയെന്ന ആവശ്യമുയർത്തി അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ നടക്കുന ്ന രണ്ടാം കർഷക മാർച്ചിന് ഇന്ന് തുടക്കമാകും. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നും മുംബൈ വരെയാണ് ലോങ്മാർച്ച് . കർഷക പ്രക്ഷോഭം ബുധനാഴ്ച തുടങ്ങുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ലോങ് മാർച്ചിനായി പുറപ്പെട്ട കർഷകരെ പൊലീസ് പലയിടത്തും തടഞ്ഞിരുന്നു. ഇതിനെ തുടർന്ന് ഇവർക്ക് എത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ലോങ് മാർച്ച് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.
ഏകദേശം 7,500 പേർ നാസിക്കിലെത്തിയിട്ടുണ്ടെന്നാണ് പൊലീസ് കണക്കാക്കുന്നത്. മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിലുടെ കടന്ന് പോയി ഫെബ്രുവരി 27ന് മുംബൈയിൽ അവസാനിക്കുന്ന രീതിയിലാണ് മാർച്ച് ക്രമീകരിച്ചിരിക്കുന്നത്. നിയമസഭയിൽ ബജറ്റ് സമ്മേളനം നടക്കുേമ്പാഴായിരിക്കും കർഷക പ്രക്ഷോഭം മുംബൈയിലെത്തുക.
കഴിഞ്ഞ വർഷവും അഖിലേന്ത്യ കിസാൻ സഭ കാർഷിക മാർച്ച് സംഘടിപ്പിച്ചിരുന്നു. അന്ന് കർഷകരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മഹാരാഷ്ട്ര സർക്കാർ ഉറപ്പ് നൽകിയിരുന്നു. ഇൗ ഉറപ്പ് പാലിക്കാത്തതിനെ തുടർന്നാണ് കർഷകർ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
