Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ മുട്ടക്ഷാമം രൂക്ഷം; ഒരു ദിവസം നേരിടുന്നത് ഒരുകോടി മുട്ടകളുടെ ക്ഷാമം
text_fieldsbookmark_border
ഔറംഗാബാദ്: മഹാരാഷ്ട്രയിൽ ഒരു ദിവസം ഒരുകോടി മുട്ടകളുടെ ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. തുടർന്ന് മുട്ടയുൽപാദനം കാര്യക്ഷമമായി വർധിപ്പിക്കാനുള്ള പദ്ധതി ആവിഷ്‍കരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഒരു ദിവസം രണ്ടര കോടി മുട്ടകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. പ്രതിദിനം 1.25 കോടി മുട്ടകൾ ഉൽപാദിപ്പിക്കാനുള്ള സൗകര്യമേ മഹാരാഷ്ട്രയിലുള്ളൂ. നിലവിൽ കർണാടക, തെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്.
മുട്ടയുൽപാദനം വർധിപ്പിക്കാനായി 50 വൈറ്റ്ലഗോൺ കോഴികളും കൂടുമടങ്ങിയ പദ്ധതി ജില്ലകളിൽ തോറും നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം. 21000 രൂപയുടെ പദ്ധതിയാണിത്. ഔറംഗാബാദിൽ മുട്ടക്ക് വിലയും കൂടുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

