Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎക്​സിറ്റ്​ പോളിൽ...

എക്​സിറ്റ്​ പോളിൽ മഹാരാഷ്​ട്രയിലും ബി.ജെ.പി ആധിപത്യം

text_fields
bookmark_border
എക്​സിറ്റ്​ പോളിൽ മഹാരാഷ്​ട്രയിലും ബി.ജെ.പി ആധിപത്യം
cancel

മുംബൈ: എക്​സിറ്റ്​ പോളുകളിൽ മഹാരാഷ്​ട്രയിലും ബി.ജെ.പി സഖ്യം. എല്ലാ എക്​സിറ്റ്​ പോളുകളും 48ൽ 30ലേറെ സീറ്റുകൾ ബി. ജെ.പി- ശിവസേന സഖ്യം നേടുമെന്ന്​​​ പ്രവചിക്കുന്നു. മുംബൈ നഗരത്തിലെ ആറ്​ സീറ്റുകളിൽ മൂന്നുവീതം ബി.ജെ.പിയും കോൺഗ ്രസും നേടുമെന്നും പറയുന്നു. ഇന്ത്യ ടു​േഡ-ആക്​സിസ്​ മൈ ഇന്ത്യ ബി.ജെ.പി സഖ്യം 38 നും 41നുമിടയിൽ നേടുമെന്നും കോൺഗ്രസ്​ സഖ്യം ആറുമുതൽ 10 വരെ സീറ്റുകൾ നേടുമെന്നും പറയുന്നു.

എ.ബി.പി ന്യൂസ്​: ബി.ജെ.പി-ശിവസേന 34, കോൺഗ്രസ്​-എൻ.സി.പി 14. ടിവി നയൻ-സി: ബി.ജെ.പി 19, ശിവസേന 15, കോൺഗ്രസ്​ എട്ട്​, എൻ.സി.പി ആറ്​. ന്യൂസ്​ എക്​സ്​ നേത: ബി.ജെ.പി 36, കോൺഗ്രസ്​ 11, മറ്റുള്ളവർ ഒന്ന്​. ടൈംസ്​ നൗ: ബി.ജെ.പി 38, കോൺഗ്രസ്​ 10. െഎ.പി.എസ്​.ഒ.എസ്​-ന്യൂസ്​ 18 ബി.ജെ.പി 42-45, കോൺഗ്രസ്​ 4-6. എന്നിങ്ങനെയാണ്​ പ്രവചനങ്ങൾ. 2014 ൽ ബി.ജെ.പി 23 ഉം ശിവസേന 18 ഉം നേടിയപ്പോൾ കോൺഗ്രസ്​ രണ്ടും എൻ.സി.പി നാലും സീറ്റുകളായിരുന്നു നേടിയത്​.

ബി.ജെ.പിക്ക്​ മേൽകൈയുണ്ടാകുമെങ്കിലും കോൺഗ്രസ്​-എൻ.സി.പി 20 ഒാളം സീറ്റുകൾ നേടി നില മെച്ചപ്പെടുത്തുമെന്നാണ്​ പാർട്ടികളുടെ കണക്കുകൂട്ടൽ. നാല്​ ഘട്ടങ്ങളായാണ്​ സംസ്​ഥാനത്ത്​ തെരഞ്ഞെടുപ്പ്​ നടന്നത്​. പ്രകാശ്​ അംബേദ്​കറുടെ വഞ്ചിത് ബഹുജൻ അഗാഡി കോൺഗ്രസിന്​ പ്രതികൂലമായേക്കുമെന്നാണ്​ കണക്കുകൂട്ടൽ. നിയമസഭ തെരഞ്ഞെടുപ്പിന്​ മാസങ്ങൾ ബാക്കിനിൽകെ ലോക്​സഭ െതരഞ്ഞെടുപ്പ്​ ഫലം ഇരു മുന്നണികൾക്കും നിർണായകമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtra exit poll 2019
News Summary - maharashtra exit poll 2019
Next Story