മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഉടൻ -മുഖ്യ കമീഷണർ
text_fieldsമുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് നവംബർ 26ന് മുമ്പ് നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ. തെരഞ്ഞെടുപ്പിനായുള്ള ഒരുക്കം വിലയിരുത്തിയശേഷം മുംബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സർക്കാറിന്റെ കാലാവധി നവംബർ 26 ഓടെ അവസാനിക്കും.
അതിനു മുന്നേ തെരഞ്ഞെടുപ്പ് നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പൊലീസ്, സർക്കാർ ഉദ്യോഗസ്ഥരുമായുള്ള ചർച്ചക്ക് ശേഷമാണ് മാധ്യമങ്ങളെ കണ്ടത്. ദീപാവലി അടക്കമുള്ള ആഘോഷങ്ങൾ മുന്നിൽ കണ്ടാവണം തെരഞ്ഞെടുപ്പ് പ്രഖ്യാപനമെന്ന് നേതാക്കൾ ആവശ്യപ്പെട്ടതായി രാജീവ് കുമാർ പറഞ്ഞു. 288 മണ്ഡലങ്ങളുള്ള മഹാരാഷ്ട്രയിൽ ലക്ഷത്തിലേറെ വോട്ടിങ് കേന്ദ്രങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

