Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്ഐആർ: മഹാരാഷ്ട്രയിൽ പരാതി സമർപ്പിക്കാനുള്ള സമയപരിധി നീട്ടി

text_fields
bookmark_border
എസ്ഐആർ: മഹാരാഷ്ട്രയിൽ പരാതി സമർപ്പിക്കാനുള്ള സമയപരിധി നീട്ടി
cancel

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ എസ്.ഐ.ആർ നടപടിയുടെ ഭാഗമായി പരാതി സമർപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 12 വരെ നീട്ടി. പരാതികൾ തീർപ്പാക്കാനുള്ള സമയപരിധിയും നവംബർ 10 വരെയാക്കിയതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. നിലവിൽ ഉയർന്നുകൊണ്ടിരിക്കുന്ന എതിർപ്പുകൾക്കിടെയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ പുതിയ തീരുമാനം. ഡൽഹിയിലും സമയപരിധി നീട്ടിയിട്ടുണ്ട്. പരാതി സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 30 ആയും അവ തീർപ്പാക്കാനുള്ള തീയതി നവംബർ 30 ആയുമാണ് നീട്ടിയിട്ടുള്ളത്. വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട നിർദേശങ്ങളിലും മറ്റും മൂന്നംഗ തെരഞ്ഞെടുപ്പ് കമീഷനർമാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് പുതിയ തീരുമാനം.

എസ്.ഐ.ആർ നടപടികൾക്കിടെ വിവിധ കാരണങ്ങളാൽ നോട്ടീസ് ലഭിച്ച വോട്ടർമാർ ഇനി ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർക്ക് (ഇ.ആർ.ഒ) മുന്നിൽ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ഈ വോട്ടർമാരുടെ വീടുകളിലെത്തി ആവശ്യമായ രേഖകൾ ബി.എൽ.ഒമാർ ശേഖരിക്കും. പിന്നീട് ഈ രേഖകൾ ഔദ്യോഗിക പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. ഇ.ആർ.ഒയുടെ തീരുമാനമനുസരിച്ചായിരിക്കും നേരിട്ടുള്ള ഹിയറിങ് നടത്തുക. സാധ്യമാകുന്നിടത്തോളം പ്രക്രിയ ഓൺലൈനായി തുടരാനും നിർദേശിച്ചിട്ടുണ്ട്. ഇതിനായി ഓൺലൈൻ ഹിയറിങ് സൗകര്യങ്ങൾ ത്വരിതപ്പെടുത്തുമെന്നും കമീഷൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Voter List Revision Deadlines Extended
Next Story