Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅടിക്ക് പിന്നാലെ...

അടിക്ക് പിന്നാലെ ആദ്യമായി ശരദ് പവാറിന്‍റെ വീട്ടിലെത്തി അജിത് പവാർ

text_fields
bookmark_border
ajith pawar 7867576
cancel

മുംബൈ: മഹാരാഷ്ട്രയിൽ എൻ.സി.പിയെ പിളർത്തി ബി.ജെ.പി സഖ്യസർക്കാറിനൊപ്പം ചേർന്ന നാടകീയ നീക്കത്തിന് പിന്നാലെ ആദ്യമായി അജിത് പവാർ പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാറിന്‍റെ വീട്ടിലെത്തി. മുംബൈ സിൽവർ ഓക്കിലെ ശരദ് പവാറിന്‍റെ വീട്ടിലാണ് വെള്ളിയാഴ്ച അജിത് എത്തിയത്. സന്ദർശനത്തിന്‍റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ വ്യക്തമല്ലെങ്കിലും, അസുഖബാധിതയായ ശരദ് പവാറിന്‍റെ ഭാര്യ പ്രതിഭ പവാറിനെ കാണാനാണ് ബന്ധുകൂടിയായ അജിത് പവാർ എത്തിയതെന്നാണ് വിവരം.

അസുഖം കൂടിയതിനെ തുടർന്ന് പ്രതിഭ പവാറിനെ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയക്ക് വിധേയമായ ഇവർ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ശരദ് പവാറുമായി ഭിന്നത നിലനിൽക്കുന്നതിനിടെയാണ് അജിത് പവാറിന്‍റെ സന്ദർശനം.

ജൂലൈ രണ്ടിനാണ് അജിത് പവാറിന്‍റെ നേതൃത്വത്തിൽ എൻ.സി.പിയിൽ കലാപമുയർന്നത്. പാർട്ടിയെ പിളർത്തി മറുകണ്ടം ചാടിയ അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും ഒപ്പം വന്ന ഒമ്പത് എം.എൽ.എമാർക്ക് മന്ത്രി സ്ഥാനവും ലഭിച്ചിരുന്നു. ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യത്തിന് ശരദ് പവാർ ശ്രമം നടത്തുന്ന പശ്ചാത്തലത്തിൽ കനത്ത തിരിച്ചടിയായിരുന്നു അജിത് പവാറിന്‍റെ ഈ നീക്കം.

കഴിഞ്ഞ ദിവസം മന്ത്രിസഭ വികസനം നടത്തിയപ്പോൾ അജിത് പവാറിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ.​സി.​പി വി​മ​ത​ർ പ്ര​ധാ​ന വ​കു​പ്പു​ക​ൾ നേ​ടി​യെ​ടു​ത്തിരുന്നു. മു​ഖ്യ​മ​ന്ത്രി ഏ​ക്​​നാ​ഥ്​ ഷി​ൻ​ഡെ​യു​ടെ ശി​വ​സേ​ന വി​മ​ത​പ​ക്ഷ​ത്തി​ന്റെ​യും സം​സ്ഥാ​ന ബി.​ജെ.​പി​യു​ടെ​യും എ​തി​ർ​പ്പു​ക​ൾ മ​റി​ക​ട​ന്ന്​​ ധ​ന​കാ​ര്യം, ആ​സൂ​ത്ര​ണം, കൃ​ഷി തു​ട​ങ്ങി 11 വ​കു​പ്പു​ക​ളാ​ണ്​ അ​ജി​ത്​ പ​ക്ഷം നേ​ടി​യെ​ടു​ത്ത​ത്.

ധ​ന​കാ​ര്യ, ആ​സൂ​ത്ര​ണ വ​കു​പ്പു​ക​ൾ അ​ജി​ത്​ പ​വാ​റി​ന്​ ന​ൽ​കി​യ​ത്​ ഷി​ൻ​ഡെ​പ​ക്ഷ​ത്തി​നും മ​റ്റൊ​രു ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യ ബി.​ജെ.​പി​യി​ലെ ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സി​നും തി​രി​ച്ച​ടി​യാ​യി. ഫ​ഡ്​​നാ​വി​സ്​ കൈ​കാ​ര്യം​ചെ​യ്തു​വ​ന്ന വ​കു​പ്പു​ക​ളാ​ണി​ത്. അ​മി​ത്​ ഷാ ​ഉ​ൾ​പെ​ടെ​യു​ള്ള ബി.​ജെ.​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലോ​ടെ​യാ​ണ്​ ധ​ന​കാ​ര്യം അ​ജി​തി​ന്​ വി​ട്ടു​കൊ​ടു​ത്ത​ത്.

മു​ൻ ഉ​ദ്ധ​വ്​ താ​ക്ക​റെ (എം.​വി.​എ) സ​ർ​ക്കാ​റി​ലും ധ​ന​കാ​ര്യം അ​ജി​തി​നാ​യി​രു​ന്നു. അ​ന്ന്​ അ​ജി​ത്​ ത​ങ്ങ​ളു​ടെ മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ഫ​ണ്ട്​ അ​നു​വ​ദി​ച്ചി​ല്ല എ​ന്ന​താ​ണ്​​ വി​മ​ത നീ​ക്ക​ത്തി​നു​ള്ള കാ​ര​ണ​മാ​യി ഷി​ൻ​ഡെ പ​ക്ഷം ആ​രോ​പി​ച്ച​ത്. ഷി​ൻ​ഡെ മ​ന്ത്രി​സ​ഭ​യി​ലും അ​ജി​തി​ന്​ ധ​ന​കാ​ര്യം ല​ഭി​ച്ച​തോ​ടെ ഈ ​ആ​രോ​പ​ണ​മാ​ണ്​ പൊ​ളി​യു​ന്ന​ത്. സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ അ​ഴി​മ​തി കേ​സു​ക​ളി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ആ​ളാ​ണ്​ അ​ജി​ത്. ഇ​ഷ്ട വ​കു​പ്പു​ക​ൾ നേ​ടി​യെ​ടു​ത്ത്​ സ​ർ​ക്കാ​റി​ൽ ഷി​ൻ​ഡെ പ​ക്ഷ​ത്തേ​ക്കാ​ൾ ശ​ക്ത​ർ ത​ങ്ങ​ളാ​ണെ​ന്ന്​ അ​ജി​ത്​ പ​ക്ഷം തെ​ളി​യി​ച്ച​താ​യി നി​രീ​ക്ഷി​ക്ക​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharad PawarAjit PawarNCP
News Summary - Maharashtra: Deputy CM Ajit Pawar Arrives At Sharad Pawar's Residence For First Time After NCP Split
Next Story