Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിസർഗ ചുഴലിക്കാറ്റ്​...

നിസർഗ ചുഴലിക്കാറ്റ്​ തീരത്തോടടുക്കുന്നു; 13 ബോട്ടുകൾ ഇനിയും തിരിച്ചെത്തിയില്ല

text_fields
bookmark_border
നിസർഗ ചുഴലിക്കാറ്റ്​ തീരത്തോടടുക്കുന്നു; 13 ബോട്ടുകൾ ഇനിയും തിരിച്ചെത്തിയില്ല
cancel

മുംബൈ: മഹാരാഷ്​ട്രയിൽ നിസർഗ ചുഴലിക്കാറ്റ്​ തീരത്തോടടുക്കുന്നു. പാൽഘർ തീരപ്രദേശത്തെ കുടിലുകളും വീടുകളും മുൻകരുതൽ നടപടികളുടെ ഭാഗമായി ഒഴിപ്പിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. 

കഴിഞ്ഞദിവസം മത്സ്യബന്ധനത്തിന്​ പുറപ്പെട്ട ബോട്ടുകളെയെല്ലാം തിരിച്ചുവിളിച്ചിരുന്നു. 577ബോട്ടുകൾ പോയതിൽ ഭൂരിഭാഗവും തിങ്കളാഴ്​ച വൈകീ​േട്ടാടെ തിരിച്ചുവന്നിരുന്നു. 13 ബോട്ടുകൾ തിരിച്ചെത്തിയിട്ടില്ല. പാൽഘർ ജില്ലയിൽനിന്നും പുറപ്പെട്ട ബോട്ടുകളാണ്​ തിരിച്ചെത്താനുള്ളത്​. ഇവരെ എത്രയുംവേഗം പുറം കടലിൽനിന്ന്​ തിരിച്ചെത്തിക്കുന്നതിനായ നടപടികൾ സ്വീകരിച്ചതായി കോസ്​റ്റ്​ഗാർഡ്​ അറിയിച്ചു. ബോട്ടുകളിൽ എത്രപേരുണ്ടെന്ന വിവരം വ്യക്തമല്ല. 

വടക്കൻ മഹാരാഷ്ട്ര, തെക്കൻ ഗുജറാത്ത് ഭാഗങ്ങളിലായിരിക്കും ചുഴലിക്കാറ്റ്​ ശക്തി പ്രാപിക്കുകയെന്ന്​ കേന്ദ്ര കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകിയിരുന്നു. മുംബൈക്കും താനെക്കും ഓറഞ്ച് അലേർട്ടും പൽഘറിൽ റെഡ് അലർട്ടും നൽകിയിട്ടുണ്ട്​. ​രാജ്യത്ത്​ കോവിഡ്​ ഏറ്റവും കൂടുതൽ നാശം വിതക്കുന്ന മുംബൈയിലായിരിക്കും നിസർഗയും വീശിയടിക്കുക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cyclonemaharashtramalayalam newsindia newsnisarga
News Summary - Maharashtra Cyclone Nisarga Nears -India news
Next Story