Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമ​ഹാ​രാ​ഷ്​​​ട്ര​യിൽ...

മ​ഹാ​രാ​ഷ്​​​ട്ര​യിൽ നാളെ വിശ്വാസവോട്ടെടുപ്പ്

text_fields
bookmark_border
supreme-court2-251119.jpg
cancel

ന്യൂഡൽഹി: ‘പാതിരാ അട്ടിമറി’യിലൂടെ കേന്ദ്ര സർക്കാറും ഗവർണറും മഹാരാഷ്​ട്രയിൽ അവരോധിച്ച​ ദേ​േവന്ദ്ര ഫഡ്​നാവ ിസ്​ സർക്കാറിന്​ അന്ത്യംകുറിച്ചത്​ ബുധനാഴ്​ച​ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീംകോടതി വിധി. സർക് കാറിന്​ ഭൂരിപക്ഷം തെളിയിക്കാൻ മൂന്നു​ ദിവസത്തെ സമയപരിധി കുറിച്ച ഉത്തരവിൽ, വിശ്വാസവോ​െട്ടടുപ്പ്​ നീണ്ടാൽ ക ുതിരക്കച്ചവടത്തിന്​ സാധ്യതയുണ്ടെന്നും ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്​ഥമാണെന്നും സുപ്രീംകോടതി വ ്യക്തമാക്കി. ഒരു മാസം കഴിഞ്ഞിട്ടും നടക്കാത്ത എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ബുധനാഴ്​ച വൈകീട്ട്​ അഞ്ചിനകം പൂർത്തിയാക്കണമെന്ന്​ നിർദേശിച്ചതിലൂടെ നിയമസഭ പിരിച്ചുവിടാനും വീണ്ടും രാഷ്​ട്രപതിഭരണം പ്രഖ്യാപിക്കാനുമുള്ള വഴിയുമടച്ച​ു.

കോൺഗ്രസും എൻ.സി.പിയും ശിവസേനയും ചേർന്ന്​ ഇൗ മാസം 23ന്​ സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെട്ടപോലെ മൂന്നു​ ദിവസം കഴിഞ്ഞ്​ 27ന്​ വിശ്വാസവോ​െട്ടടുപ്പ്​ നടത്താനാണ്​ ജസ്​റ്റിസുമാരായ എൻ.വി. രമണ, അശോക്​ ഭൂഷൺ, സഞ്​ജീവ്​ ഖന്ന എന്നിവരടങ്ങുന്ന ബെഞ്ച്​ ഉത്തരവ്​ പുറ​െപ്പടുവിച്ചത്​. തിരക്കിട്ട്​ രാഷ്​ട്രപതിഭരണം പിൻവലിപ്പിച്ച്​ ഭൂരിപക്ഷമില്ലാത്ത ഫഡ്​നാവിസിനെ സത്യപ്രതിജ്ഞക്ക് വിളിച്ച ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹരജിയിലെ പ്രധാന ആവശ്യത്തിന്​​ മറുപടി നൽകാൻ സുപ്രീംകോടതി കേന്ദ്ര സർക്കാറിനും ദേ​േവന്ദ്ര ഫഡ്​നാവിസിനും അജിത്​ പവാറിനും എട്ടാഴ്​ച സമയം നൽകി. അതിനുള്ള എതിർ സത്യവാങ്​​മൂലം കക്ഷികൾക്ക്​ സമർപ്പിക്കാൻ നാലാഴ്​ചയും അനുവദിച്ച്​ കേസ്​ മൂന്നു​ മാസത്തിനുശേഷം വീണ്ടും പരിഗണിക്കാനായി മാറ്റി.

‘‘ജനാഭിലാഷത്തെ പ്രതിനിധാനംചെയ്യുന്നത്​ നിയമസഭയാണെന്നും ഗവർണറല്ലെന്നു’’മുള്ള 1994ലെ എസ്.ആർ. ബൊ​മ്മൈ കേസിലെ ചരിത്രവിധി സുപ്രീംകോടതി ഇടക്കാല ഉത്തരവിൽ ഉദ്ധരിച്ചു. അത്തരമൊരു ഘട്ടത്തിൽ അടിയന്തരമായി വിശ്വാസ വോട്ട്​ ​നേടുകയാണ്​ ജനാധിപത്യസംരക്ഷണത്തിനുള്ള വഴി. തെരഞ്ഞെടുപ്പ്​ ഫലം പ്രഖ്യാപിച്ച്​ മാസം ഒന്നു​ കഴിഞ്ഞിട്ടും തെരഞ്ഞെടുക്കപ്പെട്ട സാമാജികരുടെ സത്യപ്രതിജ്ഞ കഴിഞ്ഞിട്ടില്ല. ഇത്തരം വസ്​തുതകളും സാഹചര്യങ്ങളും പരിഗണിക്കു​േമ്പാൾ കുതിരക്കച്ചവടംപോലുള്ള നിയമവിരുദ്ധ പ്രവൃത്തികൾ കുറക്കാനും അനിശ്ചിതത്വം ഒഴിവാക്കാനും സുസ്​ഥിര സർക്കാർ ഉറപ്പാക്കി, ജനാധിപത്യത്തി​​​െൻറ സുഗമ നടത്തിപ്പിന്​ ചില ഇടക്കാല നിർദേശങ്ങൾ നൽ​േകണ്ടത്​ അനിവാര്യമാണ്​. ഇത്തരമൊരു സന്ദർഭത്തിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തയാൾക്ക്​ ഭൂരിപക്ഷ പിന്തുണയുണ്ടോ ഇല്ലേ എന്നറിയാൻ എത്രയും വേഗം സഭയിൽ വിശ്വാസ വോ​െട്ടടുപ്പ്​ നടത്തേണ്ടത്​ അനിവാര്യമാണ്. ഇന്നത്തെ സഭാനടത്തിപ്പിനായി നാലു​ മാർഗനിർദേശങ്ങളും കോടതി നിർണയിച്ചു.

സുപ്രീംകോടതി മാർഗനിർദേശങ്ങൾ

  1. വിശ്വാസ വോ​െട്ടടുപ്പ്​ നടപടികൾക്കായി പ്രോ​ ടെം സ്​പീക്കറെ തെരഞ്ഞെടുക്കണം
  2. തെരഞ്ഞെടുക്കപ്പെട്ട എല്ലാ എം.എൽ.എമാരും 27ന്​ സത്യപ്രതിജ്ഞ ചെയ്യണം.
  3. സത്യപ്രതിജ്ഞാ ചടങ്ങ്​ വൈകീട്ട്​ അഞ്ചു​ മണിക്കകം പൂ​ർത്തിയാക്കണം.
  4. സത്യപ്രതിജ്ഞ കഴിഞ്ഞയുടൻ ദേവേന്ദ്ര ഫഡ്​നാവിസിന്​ ഭൂരിപക്ഷമുണ്ടോ എന്നറിയാൻ പ്രോ​ ടെം സ്​പീക്കർ
  5. വിശ്വാസ വോ​െട്ടടുപ്പ്​ നടത്തണം. നടപടിക്രമങ്ങൾ നിയമപ്രകാരമായിരിക്കണം.
  6. വിശ്വാസവോട്ട്​ രഹസ്യ ബാലറ്റിലൂടെ നടത്തരുത്​.
  7. നടപടിക്രമങ്ങൾ തത്സമയം സംപ്രേഷണം ചെയ്യണം. അതിന്​
  8. സഭയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtraMaharashtra crisis
News Summary - Maharashtra crisis
Next Story