മഹാരാഷ്ട്രയിൽ കോവിഡ് മരണം 3000 കടന്നു; രോഗികൾ ചൈനയേക്കാൾ കൂടുതൽ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചുള്ള മരണം 3000 കവിഞ്ഞു. മുംബൈയിലെ 61 പേരടക്കം 91 പേരാണ് ഞായറാഴ്ച മരിച്ചത്. ഇതോടെ ആകെ മരണം 3,060 ആയി. രോഗികളുടെ എണ്ണത്തിൽ കോവിഡ് പ്രഭവകേന്ദ്രമായ ചൈനയെയും മഹാരാഷ്ട്ര മറികടന്നു.
3,007 പേർക്ക് ഞായറാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 85,975 ആയി. ചൈനയിൽ രോഗികളുടെ എണ്ണം 83,036 ആണ്.
1,638 പേരാണ് മുംബൈയിൽ മരിച്ചത്. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചതിൽ 1,420 പേർ മുംബൈയിലാണ്. 48,774 ആണ് നഗരത്തിൽ ഇതുവരെയുള്ള കോവിഡ് ബാധിതർ. 21,190 പേർക്ക് നഗരത്തിൽ ഇതിനകം രോഗം മാറി.
ധാരാവിയിൽ പുതിയ രോഗികളുടെ എണ്ണവും മരണവും കുറഞ്ഞത് ആശ്വാസമായിട്ടുണ്ട്. ഇവിടെ ഞായറാഴ്ച 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1912 പേർക്കാണ് ധാരാവിയിൽ ആകെ കോവിഡ് ബാധിച്ചത്. 71 പേർ മരിച്ചു. മേയ് 29 ന് ശേഷം ധാരാവിയിൽ മരണമുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
