You are here

മഹാരാഷ്​ട്രയിൽ കോവിഡ്​ രോഗബാധിതരുടെ എണ്ണം 50,000 കടന്നു

20:06 PM
24/05/2020

മുംബൈ: മഹാരാഷ്​ട്രയിൽ കോവിഡ്​ രോഗബാധിതരുടെ എണ്ണം 50,000 കടന്നു. ഞായറാഴ്​ച പുതുതായി 3,041പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ആദ്യമായാണ്​ ഇത്രയും കൂടുതൽ പേർക്ക്​ രോഗം സ്​ഥിരീകരിക്കുന്നത്​.

സംസ്​ഥാനത്ത്​ ഇതുവരെ 1635 പേരാണ്​ മരിച്ചത്​. ഇന്നുമാത്രം 58 മരണം റി​പ്പോർട്ട്​ ചെയ്​തു. ഇതിൽ മുംബൈയിൽ മാത്രം 1725 പേർക്ക്​​ ഞായറാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചു. മുംബൈയിൽ​ 24 മണിക്കൂറിനിടെ 38 പേരാണ്​ മരിച്ചത്​. ഇതോടെ മുംബൈയിൽ രോഗബാധിതരുടെ എണ്ണം 30,542 ആയി ഉയരുകയും 988 പേർ മരിക്കുകയും ചെയ്​തു. 

തുടർച്ചയായ എട്ടാം ദിവസമാണ്​ 2000 ത്തിൽ അധികം പേർക്ക്​ മഹാരാഷ്​ട്രയിൽ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. 

Loading...
COMMENTS