Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യക്ക്​ ആശ്വാസം;...

ഇന്ത്യക്ക്​ ആശ്വാസം; മഹാരാഷ്​ട്രയിലും ഡൽഹിയിലും പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വൻ കുറവ്​

text_fields
bookmark_border
ഇന്ത്യക്ക്​ ആശ്വാസം; മഹാരാഷ്​ട്രയിലും ഡൽഹിയിലും പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വൻ കുറവ്​
cancel

ന്യൂഡൽഹി: ഇന്ത്യക്ക്​ ആശ്വാസമായി മഹാരാഷ്​ട്ര, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള കോവിഡ്​ കണക്കുകൾ. മഹാരാഷ്​ട്രയിൽ മാർച്ച്​ 30ന്​ ശേഷം ഇതാദ്യമായി പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 30,000ത്തിൽ താഴെയെത്തി. ഡൽഹിയിൽ രോഗികളുടെ എണ്ണം 5000ത്തിലും താഴെയെത്തി. ഇതാദ്യമായാണ്​ ഇത്രയും വലിയ കുറവ്​ രോഗികളുടെ എണ്ണത്തിൽ മഹാരാഷ്​ട്രയിലും ഡൽഹിയിലും ഉണ്ടാവുന്നത്​.

തിങ്കളാഴ്​ച മഹാരാഷ്​ട്രയിൽ 26,616 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 516 പേർ രോഗം ബാധിച്ച്​ മരിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 4,45,495 ആയി കുറഞ്ഞു. 90.19 ശതമാനമാണ്​ മഹാരാഷ്​ട്രയിലെ കോവിഡ്​ രോഗമുക്​തി നിരക്ക്​.

ഡൽഹിയിൽ 4524 പേർക്കാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ സ്ഥിരീകരിച്ചത്​. ഏപ്രിൽ അഞ്ചിന്​ ശേഷം ഇതാദ്യമായാണ്​ രോഗബാധ ഇത്രയും കുറയുന്നത്​. 340 പേർ രോഗം ബാധിച്ച്​ മരിച്ചു. ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 8.42 ശതമാനമായി കുറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - Maharashtra Covid-19 cases below 30,000 for 1st time since March end
Next Story