Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശരദ്​​ പവാറിന്​...

ശരദ്​​ പവാറിന്​ കിട്ടിയ തിരിച്ചടി ചരിത്രത്തി​െൻറ ആവർത്തനം

text_fields
bookmark_border
sharad-pawar
cancel

മുംബൈ: മഹാരാഷ്​ട്രയിൽ എൻ.സി.പിയേയും അധ്യക്ഷൻ ശരദ്​​ പവാറിനെയും കബളിപ്പിച്ച്​ ബി.ജെ.പിയോടൊപ്പം ചേർന്ന്​ സർക ്കാർ രൂപീകരിക്കാനുള്ള അജിത്ത്​ പവാറി​​െൻറ നീക്കം മഹാരാഷ്​ട്ര രാഷ്​ട്രീയത്തിൽ കോളിളക്കം സൃഷ്​ടിച്ചിരിക്കു കയാണ്​. എന്നാൽ ഇൗ സംഭവം ശരദ്​​ പവാറി​​െൻറ ഓർമകളെ അൽപം പിന്നോട്ട്​ കൊണ്ടുപോയിക്കാണും. 41 വർഷം പിന്നിലേക്ക്​ ത ിരിഞ്ഞു നോക്കുമ്പോൾ സമാനമായ ഒരു കാലുമാറ്റത്തി​​െൻറ ചി​ത്രം ശരദ്​​ പവാറിനു മുന്നിൽ തെളിഞ്ഞു വരും.

ഇന്ന് ​ അജിത്ത്​ പവാറാണെങ്കിൽ അന്ന്​ ശരദ്​​ പവാറായിരുന്നു പാർട്ടിയെ തള്ളി സ്വന്തം കാര്യം നോക്കി പോയത്​​. 1978ൽ​ കോൺ ഗ്രസിനെ വീഴ്​ത്തി സ്വന്തം പാർട്ടി രൂപീകരിച്ച്​ ശരദ്​​ പവാർ ജനതാ പാർട്ടിക്കൊപ്പം ചേർന്നപ്പോൾ മുഖ്യമന്ത്രിയായാണ്​​ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റത്​​. എന്നാൽ ഇൗ സർക്കാറിന്​ രണ്ട്​ വർഷം മാത്രമായിരുന്നു ആയുസ്സ്​. എങ്കിലും സ്വന്തം പാർട്ടിയുമായി പത്തു വർഷത്തോളം കാലം ഇന്ത്യൻ രാഷ്​ട്രീയത്തിൽ നിറഞ്ഞു നിന്ന ശരദ്​​ പവാർ ഇതിനകം ഇന്ത്യൻ രാഷ്​ട്രീയത്തിലെ ശക്തനായ നേതാവായി വളർന്നിരുന്നു.

1978ൽ കോൺഗ്രസ്​ പിളർന്നതിന്​ ശേഷം ശരദ്​​ പവാർ പാർട്ടിയുടെ ഔദ്യോഗിക വിഭാഗത്തിനൊപ്പം നിന്നു. തുടർന്ന്​ ഒരു മാസത്തിന്​ ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ എസിന്​ 69 സീറ്റുകളും കോൺഗ്രസ്​ ഐക്ക്​ 65 സീറ്റുകളും ജനതാ പാർട്ടിക്ക്​ 99 സീറ്റുകളുമാണ്​ ലഭിച്ചത്​. ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നതോടെ കോൺഗ്രസ്​ എസും കോൺഗ്രസ്​ ഐയും ചേർന്ന്​ സർക്കാർ രൂപീകരിച്ചു. കോൺഗ്രസ്​ എസിലെ വസന്തദാദ പാട്ടീൽ മുഖ്യമന്ത്രിയും കോൺഗ്രസ്​ ഐയിലെ നാഷിക്​ റാവു തിർപുടെ ഉപമുഖ്യമന്ത്രിയുമായി അധികാരമേറ്റു.

എന്നാൽ ഇരു വിഭാഗങ്ങളും തമ്മിലുള്ള കലഹം മൂലം സർക്കാറി​​െൻറ പ്രവർത്തനം ബുദ്ധിമുട്ടിലായി. ഇതോടെ ശരദ്​​ പവാർ പാർട്ടി വിടാൻ തീരുമാനിച്ചു. ജനതാ പാർട്ടി അധ്യക്ഷൻ ച​ന്ദ്രശേഖറുമായി ചേർന്ന്​ ധാരണയു​ണ്ടാക്കി. തുടർന്ന്​ 38 എം.എൽ.എമാരുമായി പവാർ കോൺഗ്രസ്​ വിട്ട്​ സമാന്തര കോൺഗ്രസ്​ എന്ന പേരിൽ പുതിയ സർക്കാറിന്​ രൂപം നൽകി. 38ാമത്തെ വയസ്സിൽ ശരദ്​​ പവാർ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി.

നിരവധി ചെറു പാർട്ടികളേയും ജനതാ പാർട്ടിയേയും ചേർത്തുള്ള മഴവിൽ സഖ്യമായിരുന്നു പവാറി​​െൻറ നേതൃത്വത്തിലുള്ള സർക്കാർ. അടിയന്തരാവസ്ഥയെ തുടർന്ന്​ അടിതെറ്റിയ ഇന്ദിരാഗാന്ധി 1980ൽ അധികാരത്തിലേക്ക്​ തിരിച്ചു വന്ന​േപ്പാൾ പവാർ മന്ത്രിസഭ പിരിച്ചുവിട്ടു. ഇതിനിടെ ബി.ജെ.പിക്കൊപ്പം നിന്ന്​ പ്രതിപക്ഷ നേതാവായ ചരിത്രവും പവാറിനുണ്ടായിരുന്നു.

ചരി​ത്രത്തി​​െൻറ പുനരാവർത്തനമാണ് സഹോദര പുത്രൻ അജിത്ത്​ പവാറിലൂടെ​ 41 വർഷത്തിനിപ്പുറം ശരദ്​​ പവാർ എന്ന രാഷ്​ട്രീയ അതികായ​​െൻറ രാഷ്​ട്രീയ ജീവിതത്തിലും സംഭവിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtrasharad pawarmalayalam newsindia newsAjit PawarMaharashtra politics
News Summary - In Maharashtra coup, Ajit Pawar following uncle Sharad Pawar's footsteps 41 years ago -india news
Next Story