Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ വിദേശി...

മഹാരാഷ്​ട്രയിൽ വിദേശി തബ്​ലീഗ്​ പ്രവർത്തകരെ ഒഴിപ്പിച്ച പൊലീസുകാരന്​ കോവിഡ്​

text_fields
bookmark_border
മഹാരാഷ്​ട്രയിൽ വിദേശി തബ്​ലീഗ്​ പ്രവർത്തകരെ ഒഴിപ്പിച്ച പൊലീസുകാരന്​ കോവിഡ്​
cancel

മുംബൈ: ഡൽഹിയിലെ നിസാമുദ്ദീൻ സമ്മേളനത്തിന്​ ശേഷം മുംബൈയിലെത്തിയ 21 വിദേശി തബ്​ലീഗ്​ പ്രവർത്തകരെ പള്ളിയിൽ നിന് നും ഒഴിപ്പിച്ച പൊലീസ്​ ഉദ്യോഗസ്ഥന്​ കോവിഡ്​ സ്ഥിരീകരിച്ചു. മുംബ്രയിൽ നിന്നും തമിഴ്​നാട്ടിലേക്ക്​ പോകാന ിരുന്ന 13 ബംഗ്ലാദേശികളെയും എട്ട്​ മലേഷ്യൻ പൗരൻമാരെയുമാണ്​ പള്ളിയിൽ നിന്നും ഒഴിപ്പിച്ചത്​.

ലോക്ക്​ഡൗണിനെ തുടർന്ന്​ മുംബ്രയിലെ പള്ളിയിലും സ്​കൂളിലും അഭയം തേടിയ തബ്​ലീഗ്​ ജമാഅത്ത്​ പ്രവർത്തകരെ പൊലീസ്​ ഒഴിപ്പിച്ച്​ ക്വാറ​ൈൻറനിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉത്തരവ്​ പ്രകാരം ഇവരെ കണ്ടെത്തി ​ക്വാറ​ൈൻറനിൽ പ്രവേശിപ്പിക്കുന്നതിന്​ നേതൃത്വം നൽകിയ മുതിർന്ന പൊലീസ്​ ഇൻസ്​പെക്​ടർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇദ്ദേഹത്തെ നാസിക്കിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

നിസാമുദ്ദീൻ സമ്മേളനത്തിൽ പ​ങ്കെടുത്തവർ സ്വമേധയാ റിപ്പോർട്ട്​ ചെയ്യണമെന്ന്​ അറിയിപ്പുണ്ടായിരു​െന്നങ്കിലും ഇവർ മുന്നോട്ടു വന്നിരുന്നില്ല. തുടർന്ന്​ പൊലീസ് നേരിട്ട്​ ഇവർ താമസിച്ചിരുന്ന പള്ളിയിലും സ്​കൂളിലുമെത്തി ഒഴിപ്പിക്കുകയായിരുന്നു. കോവിഡ്​ ഹോട്ട്​സ്​പോട്ടിൽ നിന്നുള്ള വ്യക്തികളെ കുറിച്ചുള്ള വിവരം മറച്ച​ുവെച്ചതിന്​ പള്ളി, സ്​കൂൾ ട്രസ്​റ്റികൾക്കെതിരെ കേസെടുത്തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newsindia newsTablighi JamaatMaharashtra cop#Covid19
News Summary - Maharashtra cop who held 21 Tablighi Jamaat members tests positive for Covid-19 - India news
Next Story