Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്ട്രയിൽ...

മഹാരാഷ്ട്രയിൽ സമവായമായില്ല; ഉദ്ധവുമായി സൗഹൃദമത്സരത്തിന്​ കോൺഗ്രസ്​

text_fields
bookmark_border
മഹാരാഷ്ട്രയിൽ സമവായമായില്ല; ഉദ്ധവുമായി സൗഹൃദമത്സരത്തിന്​ കോൺഗ്രസ്​
cancel

മുംബൈ: മഹാരാഷ്ട്രയിൽ എൻ.സി.പി സ്ഥാപകൻ ശരദ്​ പവാർ ഇടപെട്ടിട്ടും കോൺഗ്രസും ഉദ്ധവ്​ താക്കറെ പക്ഷ ശിവസേനയും തമ്മിലെ തർക്കത്തിൽ അയവില്ല. സാൻഗ്ലി, മുംബൈ സൗത്ത്​​-സെൻട്രൽ​, ഭീവണ്ടി തുടങ്ങിയ സീറ്റുകളിലെ തർക്കമാണ്​ രൂക്ഷമാകുന്നത്​​. ഭീവണ്ടി ഒഴികെയുള്ള സീറ്റുകളിൽ ഉദ്ധവ്പക്ഷം സ്ഥാനാർഥികളെ പ്രഖ്യാപിച്ചതാണ്​ പ്രതിസന്ധിക്ക്​ കാരണം. വിട്ടുവീഴ്​ചക്ക്​ ഉദ്ധവ്​പക്ഷവും വിട്ടുകൊടുക്കാൻ കോൺഗ്രസ്​ പ്രാദേശിക നേതാക്കളും തയാറല്ല. വഴങ്ങിയില്ലെങ്കിൽ ആറു​ സീറ്റുകളിൽ ‘സൗഹൃദ മത്സരം’ വേണമെന്ന്​ മഹാരാഷ്ട്ര കോൺഗ്രസ്​ ഹൈകമാൻഡിനോട്​ ആവശ്യപ്പെട്ടു. തിങ്കളാഴ്ച നടക്കുന്ന കോൺഗ്രസ്​ കേന്ദ്ര സമിതിയിൽ വിഷയം ചർച്ചയാകുമെന്ന്​ മുംബൈ കോൺഗ്രസ്​ അധ്യക്ഷ വർഷ ഗെയ്ക്​വാദ്​ പറഞ്ഞു. എങ്കിൽ സംസ്ഥാനത്തെ 48 സീറ്റിലും സൗഹൃദമത്സരമാകാമെന്ന്​ ഉദ്ധവ്പക്ഷ നേതാവ്​ സഞ്ജയ്​ റാവുത്ത്​ പരിഹസിച്ചു. ബി.ജെ.പിയെയാണ്​ സഹായിക്കുകയെന്നും കോൺഗ്രസിൽനിന്ന്​ പക്വത പ്രതീക്ഷിക്കുന്നതായും റാവുത്ത്​ പറഞ്ഞു.

ഇതിനിടയിൽ, ശരദ്​ പവാർ പക്ഷ എൻ.സി.പി അഞ്ചു​ സീറ്റുകളിലേക്ക്​ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിറ്റിങ്​ എം.പിമാരായ സുപ്രിയ സുലെ ബാരാമതിയിലും മറാത്തി നടൻ അമുൽ കോലെ ശിരൂരിലും മത്സരിക്കും. അജിത്​ പക്ഷത്തുനിന്ന്​ തിരിച്ചെത്തിയ എം.എൽ.എ നിലേഷ്​ ലങ്കേ അഹ്മദ്​നഗറിൽ പവാർപക്ഷ സ്ഥാനാർഥിയാണ്​.

അതേസമയം, ബാരാമതിയിൽ അജിതിന്റെ ഭാര്യ സുനേത്ര പവാറിന്റെ സ്ഥാനാർഥിത്വം ഇതുവരെ അജിത്​ പക്ഷം പ്രഖ്യാപിച്ചിട്ടില്ല. ശനിയാഴ്ച രണ്ടു​ സീറ്റുകളിൽകൂടി അജിത്പക്ഷം സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും ബാരാമതിയില്ല. രാഷ്ട്രീയ സമാജ്​ പക്ഷ നേതാവ്​ മഹാദേവ്​ ജാൻകർ അജിത്​ പക്ഷ ടിക്കറ്റിൽ പർഭണിയിൽ മത്സരിക്കും.

പ്രകാശ്​ അംബേദ്​കർ മൂന്നാം മുന്നണിക്ക്

മുംബൈ: മഹാരാഷ്ട്രയിൽ ഭരണ-പ്രതിപക്ഷ സഖ്യങ്ങൾക്കെതിരെ മൂന്നാം മുന്നണി നീക്കവുമായി വഞ്ചിത്​ ബഹുജൻ അഘാഡി (വി.ബി.എ) അധ്യക്ഷൻ പ്രകാശ്​ അംബേദ്​കർ. ഒ.ബി.സി, മറാത്ത, ദലിത്​ സംഘടനകളെയും മറ്റു സാമുദായിക സംഘടനകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുകയാണ്​ ലക്ഷ്യമെന്ന്​ പ്രകാശ്​ അംബേദ്ക​ർ പറഞ്ഞു. മഹാവികാസ്​ അഘാഡി (എം.വി.എ)യെ, പ്രത്യേകിച്ച്​ കോൺഗ്രസിനെയാണ്​ ഇത്​ പ്രതികൂലമായി ബാധിക്കുക. കോൺഗ്രസിന്റെ പരമ്പരാഗത വോട്ട്​ബാങ്കിൽ വിള്ളൽ വീഴ്​ത്തും. ബി.ജെ.പി നയിക്കുന്ന മഹായൂത്തിക്ക്​ അനുകൂലമാകും. അതേസമയം, മറാത്ത ചക്രവർത്തി ശിവജിയുടെ പിന്മുറക്കാരൻ സാഹു മഹാരാജ്​ മത്സരിക്കുന്ന കോൽഹാപുർ അടക്കം ഏഴു​ സീറ്റുകളിൽ കോൺഗ്രസിനെ പിന്തുണക്കുമെന്ന്​ പ്രകാശ്​ വ്യക്തമാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaharashtraUddhav ThakareCongressLok Sabha Elections 2024
News Summary - Maharashtra; Congress for friendly competition with Uddhav
Next Story