Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡെറാഡൂണിന്​ പോകാൻ...

ഡെറാഡൂണിന്​ പോകാൻ ഗവർണർക്ക്​ വിമാനം നിഷേധിച്ച്​ മഹാരാഷ്​ട്ര സർക്കാറിന്‍റെ പ്രതികാരം

text_fields
bookmark_border
maharashtra governor bhagath singh
cancel
camera_alt

മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെയും ഗവർണർ ഭഗത്​ സിങ്​ കോശിയാരിയും

മുംബൈ: ഗവർണർ ഭഗത്​ സിങ്​ കോശിയാരിയുമായുള്ള പോര്​ കടുപ്പിച്ച്​ മഹാരാഷ്​ട്ര സർക്കാർ. വ്യാഴാഴ്​ച ജന്മനാടായ ഉത്തരഖണ്ഡിലെ ഒരു ചടങ്ങിൽ പ​ങ്കെടുക്കാൻ പോകാൻ മുംബൈ വിമാനത്താവളത്തിലെത്തിയ ഗവർണർക്ക്​ മഹാരാഷ്​ട്ര സർക്കാർ വിമാനം വിട്ടുനൽകിയില്ല. ആവശ്യമായ അനുമതി സർക്കാറിൽ നിന്ന്​ കിട്ടിയിട്ടില്ലെന്ന്​ പൈലറ്റ്​ അറിയിക്കുകയായിരുന്നു. ഉടനെ ബന്ധപ്പെട്ടവരെ ഗവർണർ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

തുടർന്ന്​ അദ്ദേഹം യാത്രാ വിമാനത്തിൽ ടിക്കറ്റ്​ ബുക്ക്​ ചെയ്​ത്​ ഡെറാഡൂണിന്​ പോയെന്ന്​ ഗവർണറുടെ ഓഫിസിൽ നിന്ന്​ അറിയിച്ചു. മസൂറിയിലെ ഐ.എ.എസ്​ അക്കാദമിയിൽ നാളെ നടക്കുന്ന പരിശീലന പരിപാടിയുടെ സമാപന ചടങ്ങിൽ അധ്യക്ഷത വഹിക്കാനാണ്​ കോശിയാരി ഉത്തരഖണ്ഡിലേക്ക്​ പോകാനൊരുങ്ങിയത്​. അവിടുത്തെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു കോശിയാരി. ആദ്യം ഡെറാഡൂണിലും പിന്നീട്​ മസൂറിയിലും പോകാനായിരുന്നു പദ്ധതി. യാത്രാ വിവരം ഫെബ്രുവരി രണ്ടിന്​ തന്നെ മുഖ്യമന്ത്രിയുടെ ഓഫിസിനെയും ബന്ധപ്പെട്ട അധികൃതരെയും അറിയിച്ചിരുന്നെന്നും ഇന്ന്​ രാവിലെ പത്തിന്​ ഡെറാഡൂണിലേക്ക്​ പോകുന്നതിനായി വിമാനത്താവളത്തിൽ എത്തിയപ്പോളാണ്​ അനുമതി നിഷേധിച്ചതായി അറിയുന്നതെന്നും ഗവർണുടെ ഓഫിസ്​ അറിയിച്ചു.

സർക്കാർ വിമാനം വ്യക്​തിപരമായ ആവശ്യങ്ങൾക്കുള്ളതല്ലെന്നും ഒൗദ്യോഗിക ആവശ്യത്തിനുള്ളതാണെന്നുമാണ്​ ശിവസേന നേതാവ്​ വിനായക്​ റാവുത്ത് ഇൗ സംഭവത്തിനോട്​ ​ പ്രതികരിച്ചത്​. അനുമതിയില്ലെന്ന വിവരം ബന്ധപ്പെട്ട ഉദ്യോഗസ്​ഥർ നേരത്തെ ഗവർണറെ അറിയിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ ക്വോട്ടയിൽ 17 പേരെ നിയമസഭ കൗൺസിൽ അംഗങ്ങളായി (എം.എൽ.സി) നിയമിക്കാനാവശ്യപ്പെട്ട്​ ശിവസേന, എൻ.സി.പി, കോൺഗ്രസ്​ കൂട്ടുകെട്ടിലെ മഹാ വികാസ്​ അഗാഡി സർക്കാർ നൽകിയ പട്ടിക ഗവർണർ ഇതുവരെ അംഗീകരിച്ചിട്ടില്ല. ബി.ജെ.പി വിട്ട്​ എൻ.സി.പിയിൽ ചേർന്ന ഏക്​നാഥ്​ ഖഡ്​സെയും സർക്കാർ നൽകിയ പട്ടികയിലുണ്ട്​. ഖഡ്​സെ മന്ത്രിയാകാൻ കാത്തുനിൽക്കുതിനിടെയാണ്​ ഗവർണർ സർക്കാർ പട്ടിക പരിഗണിക്കാതെ മാറ്റിവെച്ചത്​.

മുൻ ബി.ജെ.പി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്​നാവിസിന്‍റെ കടുത്ത എതിരാളിയാണ്​ ഖഡ്​സെ. 2014ൽ ബി.ജെ.പി അധികാരത്തിലെത്തിയപ്പോൾ മുതിർന്ന നേതാവായ ഖഡ്​സയെ തഴഞ്ഞാണ്​ ഫഡ്​നാവിസ്​ മുഖ്യമന്ത്രിയായത്​. ഫഡ്​നാവിസ്​ മന്ത്രിസഭയിൽ ഖഡ്​സെ റവന്യു മന്ത്രിയായെങ്കിലും അഴിമതി ആരോപണത്തിന്‍റെ പേരിൽ രാജിവെക്കേണ്ടി വന്നു. പാർട്ടിയിൽ ഒറ്റപ്പെട്ടതോടെയാണ്​ എൻ.സി.പിയിൽ ചേർന്നത്​. ഖഡ്​സയുടെ പേരുള്ളതിനാലാണ്​ ഗവർണർ സർക്കാർ പട്ടിക പരിഗണിക്കാത്തതെന്നും ഫഡ്​നാവിസിന്‍റെ ഇഷ്​ടത്തിനൊത്താണ്​ ഗവർണർ പ്രവർത്തിക്കുന്നതെന്നും ആരോപണമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uddav thackerayMaharashtra governor Bhagat Singh Koshyari
Next Story