Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഷ്ട്രീയ സന്ദർശനമല്ലെന്ന് ഷിൻഡെ; ജയ് ശ്രീറാം വിളിച്ച് മുഖ്യമന്ത്രിക്കൊപ്പം എം.പിമാരും എം.എൽ.എമാരും അയോധ്യയിലേക്ക്

text_fields
bookmark_border
eknath shinde
cancel

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷി​ൻഡെയും ശിവസേന എം.പിമാരും, എം.എൽ.എമാരും രാമക്ഷേത്രത്തിൽ തീർഥാടനം നടത്തുന്നതിനായി അയോധ്യയിലെത്തി. ലഖ്നോ വിമാനത്താവളത്തിൽ യു.പി മന്ത്രിസഭയിലെ മന്ത്രിമാർ ചേർന്ന് മഹാരാഷ്ട്ര മന്ത്രിസഭയിലെ അംഗങ്ങളെ സ്വീകരിച്ചു. ഇതൊരു രാഷ്ട്രീയ സന്ദർശനമല്ലെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രതികരിച്ചു.

താൻ എപ്പോഴും അയോധ്യയിലെത്താറുണ്ട്. സംസ്ഥാന മുഖ്യമന്ത്രിയായതിന് ശേഷം ഇതാദ്യമായാണ് രാമന്റെ അനുഗ്രഹം വാങ്ങാൻ എത്തുന്നത്. ഞങ്ങളെ സ്വീകരിക്കാൻ എത്തിയ യു.പി മന്ത്രിസഭയിലെ മന്ത്രിമാർക്ക് നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച അദ്ദേഹം അയോധ്യ സന്ദർശിക്കുകയും ആരതിയിൽ പ​ങ്കെടുക്കുകയും ചെയ്യും. അയോധ്യയിൽ സന്യാസിമാർ സംഘടിപ്പിക്കുന്ന പരിപാടിയിലും ശിവസേന ഷിൻഡെ വിഭാഗം നേതാക്കൾ പ​ങ്കെടുക്കും. മുമ്പ് പാൽഘറിൽ സന്യാസിമാർ കൊല്ലപ്പെടുകയാണ് ചെയ്തത്. എന്നാൽ, തന്റെ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം സന്യാസിമാ​രെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് ഷി​ൻഡെ പറഞ്ഞു. ​യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും ഷിൻഡെ ഇന്ന് കൂടി​ക്കാഴ്ച നടത്തുന്നുണ്ട്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Maharashtra CM Eknath Shinde-led Group Arrive In Lucknow, To Visit Ayodhya On Sunday
Next Story