മഹാരാഷ്ട്ര: ഷിൻഡെ തിങ്കളാഴ്ച സഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ
text_fieldsമുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശിവസേനാ വിമതൻ ഏക്നാഥ് ഷിൻഡെയോട് തിങ്കളാഴ്ച നിയമസഭയിൽ വിശ്വാസ വോട്ട് നേടണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ഭഗത് സിങ് കോശാരി. നിയമസഭയുടെ പ്രത്യേക സെഷൻ വിളിച്ചു ചേർക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. അതേസമയം, നിയമസഭാ കക്ഷി നേതാവിനെ ബി.ജെ.പി ഇന്ന് നിർദേശിക്കും.
39 ശിവസേനാ എം.എൽ.എമാരുടെ പിന്തുണ നേടിയാണ് ഷിൻഡെ ഉദ്ധവ് താക്കറെ സർക്കാറിനെ വീഴ്ത്തിയത്. 50 എം.എൽ.എമാരുടെ പിന്തുണയാണ് ഷിൻഡെക്ക് ഉണ്ടായിരുന്നത്. 15 എം.എൽ.എമാരുടെ മാത്രം പിന്തുണയുണ്ടായിരുന്നു ഉദ്ധവ് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ശിവ സേനാ ഓട്ടോ ഡ്രൈവർമാരെയും ഉന്തുവണ്ടിക്കാരെയും എം.പിയും എം.എൽ.എയുമാക്കി. അവർ സേനയെ വഞ്ചിച്ചുവെന്നും ഉദ്ധവ് കുറ്റപ്പെടുത്തിയിരുന്നു. ഓട്ടോ ഡ്രൈവറായിരുന്ന ഷിൻഡെയെ പരോക്ഷമായി വിമർശിക്കുകയായിരുന്നു ഉദ്ധവ്.
ഉദ്ധവിന്റെ രാജിയോടെ ഫഡ്നാവിസ് മുഖ്യമന്ത്രിയും ഷിൻഡെ ഉപമുഖ്യമന്ത്രിയുമാകുമെന്നായിരുന്നു റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ ചർച്ചകൾക്കും അവകാശവാദങ്ങൾക്കും ഒടുവിൽ ഷിൻഡെ മുഖ്യമന്ത്രിയും ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയുമായി അധികാരമേൽക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

