Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
uddhav thackeray
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ വ്യാപനം;...

കോവിഡ്​ വ്യാപനം; മഹാരാഷ്​ട്ര വീണ്ടും ലോക്​ഡൗണിലേക്ക്​, സൂചന നൽകി മുഖ്യമന്ത്രി

text_fields
bookmark_border

മുംബൈ: കോവിഡ്​ വ്യാപനം രൂക്ഷമായി തുടർന്നാൽ മഹാരാഷ്​ട്രയിൽ വീണ്ടും ലോക്​ഡൗൺ ഏർപ്പെടുത്തുമെന്ന്​ മുഖ്യമന്ത്രി ഉദ്ദവ്​ താ​ക്കറെ. സംസ്​ഥാനത്ത്​ കോവിഡ്​ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ അവലോകന യോഗത്തിന്​ ശേഷം ജനങ്ങളെ അഭിസംബോധന ചെയ്​തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി വിദഗ്​ധർ നിർദേശങ്ങൾ അറിയിച്ചു. ലോക്​ഡൗൺ ഏർപ്പെടുത്തരുതെന്നാണ്​ ചിലരുടെ അഭിപ്രായം. ലോക്​ഡൗൺ ഒരു സാധ്യതയല്ല. ​േജാലി നഷ്​ടമായവരി​ലേക്ക്​ പണം എത്തിക്കണം. ലോക്​ഡൗൺ ഏർപ്പെടുത്തുന്നതിനേക്കാൾ സർക്കാർ ആരോഗ്യ സൗകര്യങ്ങൾ വിപുലീകരിക്കുന്നതാണ്​ കൂടുതൽ നല്ലതെന്ന്​ വ്യവസായികൾ പറയുന്നു. ലോക്​ഡൗണിനെ എതിർത്ത്​ തെരുവുകളിൽ ഇറങ്ങാൻ ആഗ്രഹിക്കുന്ന ജനങ്ങൾ ദയവായി മറ്റുള്ളവരെ സഹായിക്കാൻ രംഗത്തെത്തൂവെന്നും ഉദ്ദവ്​ താക്കറെ അഭ്യർഥിച്ചു.

രോഗവ്യാപനം നിയന്ത്രിക്കണമെങ്കിൽ കർശന നിയ​ന്ത്രണങ്ങൾ സംസ്​ഥാനത്ത്​ ഏർപ്പെടുത്തണം. അടുത്ത ദിവസങ്ങളിൽ നിയന്ത്രണങ്ങളെക്കുറിച്ച്​ വ്യക്തമാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ നില തുടരുകയാണെങ്കിൽ സംസ്​ഥാനത്തെ ആശുപത്രികളെല്ലാം നിറഞ്ഞുകവിയും. ജനങ്ങളുടെ ജീവിതം ഉപയോഗിച്ച്​ രാഷ്​ട്രീയം കളിക്കരുതെന്ന്​ എല്ലാ രാഷ്​ട്രീയ പാർടികളോടും അഭ്യർഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ്​ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പുണെയിൽ ഏപ്രിൽ മൂന്നുമുതൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സംസ്​ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ രോഗബാധിതരുടെ എണ്ണം കുതിക്കുകയാണ്​. 35000ത്തിൽ അധികം ​കേസുകളാണ്​ പ്രതിദിനം ഇവിടെ റിപ്പോർട്ട്​ ചെയ്യുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaharashtraUddhav Thackeray​Covid 19Corona Virus
News Summary - Maharashtra can go into lockdown if current Covid-19 situation persists CM Uddhav Thackeray
Next Story