രാജ്യത്താദ്യം ന്യൂക്ലിയർ ഊർജ്ജം ഉത്പാദിപ്പിക്കുന്ന സംസ്ഥാനമായി മഹാരാഷ്ട്ര; ന്യൂക്ലിയർ പവർ കോർപറേഷനുമായി ധാരണാപത്രം ഒപ്പുവെച്ചു
text_fieldsമുംബൈ: രാജ്യത്താദ്യം ന്യൂക്ലിയർ ഊർജ്ജം ഉത്പാദിപ്പിക്കുന്ന സംസ്ഥാനമായി മഹാരാഷ്ട്ര മാറുന്നു. മഹാരാഷ്ട്ര സംസ്ഥാന ഊർജ ഉത്പാദന കമ്പനി ന്യൂക്ലിയർ പവർ കോർപറേഷനുമായി ധാരണാപത്രം ഒപ്പുവെച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പുവെച്ചത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു ചടങ്ങ്. രാജ്യം വളരെവേഗം വളരുകയാണ്. അതിന് സുപ്രധാനമാണ് സംശുദ്ധമായ ഈർജ്ജം. പ്രധാനമന്ത്രിയുടെ ആഹ്വാാനമായ ഊജോത്പാദനത്തിൽ സ്വയം പര്യാപ്തത നേടുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ കാൽവെപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ ന്യൂക്ലിയർ എനർജി കേന്ദ്രത്തിന്റെ കുത്തകയായിരുന്നു. ഈ ധാരണാപത്രം വളരെ പ്രധാനവും സമയബന്ധിതവുമാണെന്നും ഫഡ്നാവിസ് പറഞ്ഞു.
മഹാരാഷ്ട്ര രാജ്യത്തിന്റെ ഡേറ്റാ തലസ്ഥാനമായി മാറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തുള്ള മൊത്തം ഡേറ്റയുടെ 50 മുതൽ 60 ശതമാനം വരെ നൽകുന്നത് മഹാരാഷ്ട്രയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ പദ്ധതിയിൽ സംസ്ഥാന ഗവൺമെന്റ് എല്ലാ നേതൃത്വവും വഹിക്കുമെന്നും എല്ലാ സഹകരണവും ഉറപ്പുവരുത്തുമെന്നും ഇത് ചരിത്ര മുഹുർത്തമാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര സംസ്ഥാന ഊർജ ഉൽപാദന കമ്പനി ചെയർമാനും മാനേജിങ് ഡയറക്റുമായ രാധാകൃഷ്ണൻ ബി, ന്യൂക്ലിയർ പവർ കോർപറേഷൻ ചെയർമാൻ ബി.സി പതക് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

